2027 ഏ​ഷ്യ​ന്‍ ക​പ്പ് : വേ​ദി​ക്കാ​യി ഇ​ന്ത്യ​യും
2027 ഏ​ഷ്യ​ന്‍ ക​പ്പ് : വേ​ദി​ക്കാ​യി ഇ​ന്ത്യ​യും
Monday, April 6, 2020 12:23 AM IST
ന്യൂ​ഡ​ല്‍ഹി: 2027 എ​എ​ഫ്‌​സി ഏ​ഷ്യ​ന്‍ ക​പ്പി​നു വേ​ദി​യൊ​രു​ക്കാ​നു​ള്ള അ​പേ​ക്ഷ പ​ത്രി​ക ഇ​ന്ത്യ ഔ​ദ്യോ​ഗി​ക​മാ​യി സ​മ​ര്‍പ്പി​ച്ചു. വേ​ദി​യാ​കു​ന്ന കാ​ര്യ​ത്തി​ല്‍ ഇ​ന്ത്യ​ക്ക് ന​റു​ക്കു​വീ​ണാ​ല്‍ ഏ​ഷ്യ​ന്‍ ക​പ്പി​ന് ആ​ദ്യ​മാ​യി​ട്ടാ​കും ഏ​ഷ്യ​യി​ലെ ഇന്ത്യ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ക.

ഏ​ഷ്യ​ന്‍ ക​പ്പ് ന​ട​ത്താ​നു​ള്ള താ​ത്പ​ര്യം അ​റി​യി​ച്ചു​കൊ​ണ്ടു​ള്ള പത്രിക ത​ങ്ങ​ള്‍ ഏ​ഷ്യ​ന്‍ ഫു​ട്‌​ബോ​ള്‍ കോ​ണ്‍ഫെ​ഡ​റേ​ഷ​ന് സ​മ​ര്‍പ്പി​ച്ച​താ​യി ഓ​ള്‍ ഇ​ന്ത്യ ഫു​ട്‌​ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കു​ശാ​ല്‍ ദാ​സ് അ​റി​യി​ച്ചു.

കോ​വി​ഡ് 19 പ​ട​ര്‍ന്നു പി​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന രാ​ജ്യ​ങ്ങ​ള്‍ക്ക് അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കാ​നു​ള്ള തീ​യ​തി മൂ​ന്നു മാ​സം നീ​ട്ടി മാ​ര്‍ച്ച് 31ല്‍നിന്നു ​മാ​റ്റി ജൂ​ണ്‍ 30 വ​രെ​യാ​ക്കി​യി​രു​ന്നു.

ടൂ​ര്‍ണ​മെ​ന്‍റി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ള്‍ ന​ട​ത്തു​ന്ന​തി​നാ​യി എ​എ​ഫ്‌​സി എ​ത്ര​യും പെ​ട്ടെ​ന്നു ത​ന്നെ വേ​ദി പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് എ​ഐ​എ​ഫ്എ​ഫ് അ​റി​യി​ച്ചു. അ​ടു​ത്ത വ​ര്‍ഷം ആ​ദ്യം ത​ന്നെ എ​എ​ഫ്‌​സി വേ​ദി പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.


ഇ​ന്ത്യ​യെ​ക്കൂ​ടാ​തെ സൗ​ദി അ​റേ​ബ്യ​യും വേ​ദി​ക്കാ​യു​ള്ള അ​പേ​ക്ഷ ന​ല്‍കി​യി​ട്ടു​ണ്ട്. ഏ​ഷ്യ​ന്‍ ക​പ്പ് മൂ​ന്നു ത​വ​ണ നേ​ടി​യി​ട്ടു​ള്ള സൗ​ദി ഇ​തു​വ​രെ ക​പ്പി​ന് ആ​തി​ഥേ​യ​രാ​യി​ട്ടി​ല്ല.

2023ലെ ​ഏ​ഷ്യ​ന്‍ ക​പ്പി​ന് ആ​തി​ഥേ​യ​രാ​കാ​നാ​യി താ​യ്‌​ല​ന്‍ഡ്, ഇ​ന്തോ​നേ​ഷ്യ, ദ​ക്ഷി​ണ കൊ​റി​യ രാ​ജ്യ​ങ്ങ​ള്‍ക്കൊ​പ്പം ഇന്ത്യയും അ​പേ​ക്ഷ ന​ല്‍കി​യി​രു​ന്നു. എ​ന്നാ​ല്‍ അ​പേ​ക്ഷ 2018 ഒ​ക്ടോ​ബ​റി​ല്‍ പി​ന്‍വ​ലി​ച്ചു. പി​ന്നീ​ട് താ​യ്‌​ല​ന്‍ഡും ദ​ക്ഷി​ണ കൊ​റി​യ​യും പി​ന്‍വാ​ങ്ങി​യ​തോ​ടെ 2023ലെ ​ടൂ​ര്‍ണ​മെ​ന്‍റ് ന​ട​ത്താ​നു​ള്ള അ​വ​കാ​ശം ചൈ​ന​യ്ക്കു ല​ഭി​ച്ചു. ചൈ​ന​യി​ലെ പ​ത്ത് ന​ഗ​ര​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​ക.

പു​രു​ഷ​ന്മാ​രു​ടെ അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പ് ന​ട​ത്തി​പ്പ് വി​ജ​യ​ക​ര​മാ​യി ന​ട​പ്പി​ലാ​ക്കി​യ ഇ​ന്ത്യ​ക്ക് വ​നി​ത​ക​ളു​ടെ അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പ് വേ​ദി​യാ​കാ​നു​ള്ള അ​വ​സ​ര​വും ല​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. കോ​വി​ഡ്-19 പ​ടരു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വ​നി​താ അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പ് ഈ ​വ​ര്‍ഷം ന​വം​ബ​റി​ല്‍ നി​ന്ന് ഫി​ഫ മാ​റ്റി. 2022ലെ ​വ​നി​താ എ​എ​ഫ്‌​സി ഏ​ഷ്യ​ന്‍ ക​പ്പും ഇ​ന്ത്യ​യി​ലാ​ണ് ന​ട​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.