സാ​​നി​​യ റി​​ട്ടേ​​ണ്‍​സ്
Sunday, January 19, 2020 12:09 AM IST
ഹോ​​ബ​​ർ​​ട്ട്: കിം ​​ക്ലൈ​​സ്റ്റേ​​ഴ്സ്, സെ​​റീ​​ന വി​​ല്യം​​സ് എ​​ന്നി​​വ​​ർ​​ക്കൊ​​പ്പം ലോ​​ക ടെ​​ന്നീ​​സ് ച​​രി​​ത്ര​​ത്തി​​ൽ മ​​റ്റൊ​​രു പേ​​രു​​കൂ​​ടി... ഇ​​ന്ത്യ​​യു​​ടെ സാ​​നി​​യ മി​​ർ​​സ. അ​​മ്മ​​യാ​​യ​​ശേ​​ഷം ടെ​​ന്നീ​​സ് കോ​​ർ​​ട്ടി​​ലേ​​ക്ക് മ​​ട​​ങ്ങി​​യെ​​ത്തി നേ​​ട്ട​​ങ്ങ​​ളു​​ടെ പ​​ട​​വു ക​​യ​​റി​​യ​​വ​​രാ​​ണ് ക്ലൈ​​സ്റ്റേ​​ഴ്സും സെ​​റീ​​ന​​യും. അ​​വ​​ർ​​ക്കൊ​​പ്പ​​മാ​​ണ് ഇ​​പ്പോ​​ൾ ഇ​​ന്ത്യ​​യു​​ടെ ടെ​​ന്നീ​​സ് റാ​​ണി​​യാ​​യ സാ​​നി​​യ. ഹോ​​ബ​​ർ​​ട്ട് ഇ​​ന്‍റ​​ർനാ​​ഷ​​ണ​​ൽ ടെ​​ന്നീ​​സ് വ​​നി​​താ ഡ​​ബി​​ൾ​​സ് കി​​രീ​​ടം സാ​​നി​​യ മി​​ർ​​സ - യു​​ക്രെ​​യ്നി​​ന്‍റെ നാ​​ദി​​യ കി​​ചെ​​നോ​​ക്ക് സ​​ഖ്യം സ്വ​​ന്ത​​മാ​​ക്കി. ഫൈ​​ന​​ലി​​ൽ ചൈ​​ന​​യു​​ടെ സാ​​ങ് ശ്വാ​​യ് - പെം​​ഗ് ഷ്വാ​​യ് സ​​ഖ്യ​​ത്തെ​​യാ​​ണ് സാ​​നി​​യ - കി​​ചെ​​നോ​​ക്ക് കൂ​​ട്ടു​​കെ​​ട്ട് നേ​​രി​​ട്ടു​​ള്ള സെ​​റ്റു​​ക​​ൾ​​ക്കു കീ​​ഴ​​ട​​ക്കി​​യ​​ത്. സ്കോ​​ർ: 6-4, 6-4. സീ​​ഡ് ചെ​​യ്യ​​പ്പെ​​ടാ​​ത്ത സ​​ഖ്യ​​മാ​​യി​​രു​​ന്നു സാ​​നി​​യ-​​കി​​ചെ​​നോ​​ക്ക് എ​​ന്ന​​തും ശ്ര​​ദ്ധേ​​യം.

അ​​തോ​​ടെ ഇ​​ന്ത്യ​​ൻ ടെ​​ന്നീ​​സ് ലോ​​കം ഒ​​ന്ന​​ട​​ങ്കം സാ​​നി​​യ​​യെ പ്ര​​കീ​​ർ​​ത്തി​​ച്ചു. ഈ ​​അ​​ദ്ഭു​​ത തി​​രി​​ച്ചു​​വ​​ര​​വി​​നെ വാ​​നോ​​ളം പു​​ക​​ഴ്ത്തി. ഇ​​തി​​ലും വ​​ലി​​യ തി​​രി​​ച്ചു​​വ​​ര​​വ് സ്വ​​പ്ന​​ങ്ങ​​ളി​​ൽ മാ​​ത്ര​​മെ​​ന്ന് വി​​ശേ​​ഷി​​പ്പി​​ച്ചു. 2018 ൽ ​​അ​​മ്മ​​യാ​​കാ​​ൻ വേ​​ണ്ടി ടെ​​ന്നീ​​സി​​ൽ​​നി​​ന്ന് ഇ​​ട​​വേ​​ള​​യെ​​ടു​​ത്ത സാ​​നി​​യ​​യു​​ടെ തി​​രി​​ച്ചു​​വ​​ര​​വി​​ലെ ആ​​ദ്യ ടൂ​​ർ​​ണ​​മെ​​ന്‍റാ​​യി​​രു​​ന്നു. മ​​ട​​ങ്ങി​​വ​​ര​​വി​​ലെ ആ​​ദ്യ ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ​​ത​​ന്നെ കി​​രീ​​ട​​ത്തി​​ൽ ചും​​ബി​​ക്കാ​​ൻ ക​​ഴി​​ഞ്ഞ​​തി​​ന്‍റെ ആ​​ഹ്ലാ​​ദം സാ​​നി​​യ പ​​ങ്കു​​വ​​യ്ക്കു​​ക​​യും ചെ​​യ്തു. 2018 ഏ​​പ്രി​​ലി​​ൽ സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ത്തി​​ലൂ​​ടെ​​യാ​​യി​​രു​​ന്നു സാ​​നി​​യ താ​​ൻ ഗ​​ർ​​ഭി​​ണി​​യാ​​ണെ​​ന്ന് ലോ​​ക​​ത്തെ അ​​റി​​യി​​ച്ച​​ത്. ഒ​​ക്ടോ​​ബ​​റി​​ൽ കു​​ഞ്ഞി​​നു ജ​​ൻ​​മം ന​​ൽ​​കു​​ക​​യും ചെ​​യ്തു.


മ​​മ്മി ഈ​​സ് ബാ​​ക്ക്

ഹോ​​ബ​​ർ​​ട്ട് ഇ​​ന്‍റ​​ർനാ​​ഷ​​ണ​​ൽ ഫൈ​​നി​​ലി​​ലെ സാ​​നി​​യ സ​​ഖ്യ​​ത്തി​​ന്‍റെ വി​​ജ​​യം ആ​​ധി​​കാ​​രി​​ക​​മാ​​യി​​രു​​ന്നു. മി​​ക​​ച്ച സ​​ർ​​വു​​ക​​ളും റി​​ട്ടേ​​ണു​​ക​​ളു​​മാ​​യി സാ​​നി​​യ സ​​ഖ്യം ക​​ളം നി​​റ​​ഞ്ഞു. മ​​ൽ​​സ​​ര​​ത്തി​​ൽ ഒ​​രു ഡ​​ബി​​ൾ ഫോ​​ൾ​​ട്ട് പോ​​ലും വ​​രു​​ത്തി​​യി​​ല്ല.

2017ൽ ​​പ​​രിക്കി​​നെ തു​​ട​​ർ​​ന്ന് ക​​ളം വി​​ട്ട സാ​​നി​​യ വൈ​​കാ​​തെ ഗ​​ർ​​ഭി​​ണി​​യാ​​യി. അ​​തോ​​ടെ ജീ​​വി​​ത​​ച​​ര്യ ആ​​കെ​​മാ​​റി. മ​​ക​​ൻ ഇ​​ഷാ​​നാ​​യി​​രു​​ന്നു പി​​ന്നീ​​ട് സാ​​നി​​യ​​യു​​ടെ സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ നി​​റ​​ഞ്ഞ​​ത്. ആ​​റു മാ​​സ​​ത്തി​​നു​​ശേ​​ഷം ഫി​​റ്റ്ന​​സ് വീ​​ണ്ടെ​​ടു​​ക്കാ​​നു​​ള്ള ശ്ര​​മ​​ങ്ങ​​ൾ ആ​​രം​​ഭി​​ച്ചു. അ​​ങ്ങ​​നെ ഹോ​​ബ​​ർ​​ട്ടി​​ൽ സാ​​നി​​യ കി​​രീ​​ട​​ത്തി​​ൽ മു​​ത്ത​​മി​​ട്ടു.
ഡ​​ബി​​ൾ​​സി​​ൽ മു​​ൻ ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ താ​​ര​​മാ​​യ സാ​​നി​​യ ഡ​​ബി​​ൾ​​സി​​ലും മി​​ക്സ​​ഡ് ഡ​​ബി​​ൾ​​സി​​ലു​​മാ​​യി ആ​​റു ഗ്രാ​​ൻ​സ്‌​ലാം കി​​രീ​​ടം നേ​​ടി​​യി​​ട്ടു​​ണ്ട്. 2016ലെ ​​ഓ​​സ്ട്രേ​​ലി​​യ​​യ​​ൻ ഓ​​പ്പ​​ണ്‍ ആ​​ണ് അ​​വ​​സാ​​നം നേ​​ടി​​യ ഗ്രാ​​ൻ​സ്‌​ലാം. 41 ഡ​​ബ്ല്യു​​ടി​​എ കി​​രീ​​ട​​ങ്ങ​​ളും നേ​​ടി. ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണി​​ൽ രോ​​ഹ​​ൻ ബൊ​​പ്പ​​ണ്ണ​​യ്ക്കൊ​​പ്പം സാ​​നി​​യ മി​​ക്സ​​ഡ് ഡ​​ബി​​ൾ​​സി​​ന് ഇ​​റ​​ങ്ങു​​ന്നു​​ണ്ട്. ഈ ​​വ​​ർ​​ഷ​​ത്തെ ഒ​​ളി​​ന്പി​​ക്സി​​ൽ മെ​​ഡ​​ൽ നേ​​ടു​​ക​​യാ​​ണ് ത​​ന്‍റെ സ്വ​​പ്ന​​മെ​​ന്ന് സാ​​നി​​യ മു​​ന്പ് പ​​റ​​ഞ്ഞി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.