ഇ​ന്ത്യ അ​ടി​തെ​റ്റി വീ​ണു
ഇ​ന്ത്യ അ​ടി​തെ​റ്റി വീ​ണു
Friday, January 11, 2019 12:22 AM IST
അ​ബു​ദാ​ബി: ഇ​രു​പ​കു​തി​ക​ളു​ടെ അ​വ​സാ​ന നി​മി​ഷ​ങ്ങ​ളി​ൽ ല​ഭി​ച്ച ര​ണ്ട് അ​പ്ര​തീ​ക്ഷി​ത അ​ടി​ക​ളി​ൽ ഇ​ന്ത്യ അ​ടി​തെ​റ്റി വീ​ണു. എ​എ​ഫ്സി ഏ​ഷ്യ​ൻ ക​പ്പ് ഫു​ട്ബോളി​ൽ ഗ്രൂ​പ്പ് എ​യി​ൽ ഇ​ന്ത്യ​ക്ക് ഏ​ക​പ​ക്ഷീ​യ​മാ​യ ര​ണ്ടു ഗോ​ളി​ന്‍റെ തോ​ൽ​വി. ആ​തി​ഥേ​യ​രും റാ​ങ്കിം​ഗി​ൽ മു​ന്നി​ലു​ള്ള ടീ​മു​മാ​യ യു​എ​ഇ​യോ​ട് ഇ​ന്ത്യ പൊ​രു​തി​ത്തോ​റ്റു.

ക​ളി​യു​ടെ 41 ാം മി​നി​റ്റി​ൽ ഖ​ൽ​ഫാ​ൻ മു​ബൈ​റ​ക്കും 81 ാം മി​നി​റ്റി​ൽ അ​ലി മ​ബ്ഹൂ​തും നേ​ടി​യ ഗോ​ളി​നാ​യി​രു​ന്നു ആ​തി​ഥേ​യ​രു​ടെ വി​ജ​യം.റാ​ങ്കിം​ഗി​ൽ 18 സ്ഥാ​നം മു​ന്നി​ലു​ള്ള എ​തി​രാ​ളി​ക​ളെ വി​റ​പ്പി​ക്കാ​നാ​യെ​ങ്കി​ലും താ​യ്‌ല​ൻ​ഡി​നെ​തി​രെ പു​റ​ത്തെ​ടു​ത്ത പോ​രാ​ട്ട​വീ​ര്യം ഇ​ന്ത്യ​ക്ക് ഇ​ന്ന് ന​ഷ്ട​മാ​യി. ഫു​ട്ബോ​ൾ ഈ​ശ്വ​ര​ൻ​മാ​ർ നീ​ല​പ്പ​ട​യെ കൈ​വി​ടു​ക കൂ​ടി ചെ​യ്ത​തോ​ടെ ദു​ര​ന്തം പൂ​ർ​ണ​മാ​യി.


ഉ​റ​പ്പാ​യ നാ​ല് ഗോ​ൾ അ​വ​സ​ര​ങ്ങ​ളാ​ണ് ഇ​ന്ത്യ​ക്ക് ന​ഷ്ട​മാ​യ​ത്. അ​തി​ൽ ര​ണ്ടെ​ണ്ണം ക്രോ​സ് ബാ​റി​ൽ ത​ട്ടി അ​വി​ശ്വ​സ​നീ​യ​മാ​യ രീ​തി​യി​ൽ പു​റ​ത്തേ​ക്കു​പോ​യി.ക​ളി​യു​ടെ തു​ട​ക്ക​ത്തി​ൽ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ പ​ന്ത് ത​ട്ടി​യ ഇ​ന്ത്യ പ​ല​വ​ട്ടം ഗോ​ളി​ന​ടു​ത്തെ​ത്തി. ആ​ഷി​ഖ് കു​രു​ണി​യ​ൻ​റെ ഉ​ൾ​പ്പെ​ടെ മൂ​ന്നു ഷോ​ട്ടു​ക​ൾ യു​എ​ഇ ഗോ​ളി ഖാ​ലി​ദ് ഇ​സ കു​ത്തി​പ്പു​റ​ത്തേ​ക്കു ക​ള​ഞ്ഞു. 42 ാം മി​നി​റ്റി​ൽ മ​ല​യാ​ളി താ​രം അ​ന​സ് എ​ട​ത്തൊ​ടി​ക​യു​ടെ പി​ഴ​വി​ൽ​നി​ന്നാ​യി​രു​ന്നു ആ​ദ്യ​ഗോ​ൾ പി​റ​ന്ന​ത്. ജ​നു​വ​രി 14 ബെ​ഹ്റി​നു​മാ​യു​ള്ള മ​ത്സ​ര​ത്തി​ൽ ജ​യി​ച്ചാ​ൽ മാ​ത്ര​മേ ഇ​ന്ത്യ​ക്ക് നോ​ക്കൗ​ട്ട് പ്ര​തീ​ക്ഷ​യ്ക്കു വ​ക​യു​ള്ളു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.