കോവിഡ് 2: തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ട​ത് 75 ല​ക്ഷം പേ​ർ​ക്ക്
Monday, May 3, 2021 11:26 PM IST
മും​ബൈ: കോ​​വി​​ഡ് ര​​ണ്ടാം വ്യാ​​പ​​നം രൂ​​ക്ഷ​​മാ​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് രാ​​ജ്യ​​ത്ത് ഏ​​പ്രി​​ൽ മാ​​സം മാ​​ത്രം തൊ​​ഴി​​ൽ​​ ന​​ഷ്ട​​പ്പെ​​ട്ട​​ത് 75 ല​​ക്ഷം പേ​​ർ​​ക്ക്. ഇ​​തോ​​ടെ, രാ​​ജ്യ​​ത്തെ തൊ​​ഴി​​ലി​​ല്ലാ​​യ്​​മാ നി​​ര​​ക്ക് എ​​ട്ടു ശ​​ത​​മാ​​ന​​മാ​​യി ഉ​​യ​​ർ​​ന്നു. ക​​ഴി​​ഞ്ഞ നാ​​ലു മാ​​സ​​ത്തി​​നി​​ടെ​​യു​​ണ്ടാ​​കു​​ന്ന ഏ​​റ്റ​​വും കൂ​​ടി​​യ നി​​ര​​ക്കാ​​ണി​​ത്.

തൊ​​ഴി​​ൽ രം​​ഗ​​ത്തെ പ്ര​​ശ്ന​​ങ്ങ​​ൾ വ​​രും മാ​​സ​​ങ്ങ​​ളി​​ലും രൂ​​ക്ഷ​​മാ​​യി തു​​ട​​രു​​മെ​​ന്നും സെ​​ന്‍റ​​ർ ഫോ​​ർ മോ​​നി​​ട്ട​​റിം​​ഗ് ഇ​​ന്ത്യ​​ൻ ഇ​​ക്കോ​​ണ​​മി (സി​​എം​​എെ​​ഇ) പു​​റ​​ത്തു​​വി​​ട്ട റി​​പ്പോ​​ർ​​ട്ടി​​ൽ പ​​റ​​യു​​ന്നു. ര​​ണ്ടാം വ്യാ​​പ​​നം ചെ​​റു​​ക്കാ​​ൻ പ്ര​​ദേ​​ശി​​ക​​മാ​​യി പ്ര​​ഖ്യാ​​പി​​ച്ച നി​​യ​​ന്ത്ര​​ണ​​ങ്ങ​​ളും മ​​റ്റു​​മാ​​ണ് നി​​ര​​വ​​ധി​​പേ​​രു​​ടെ തൊ​​ഴി​​ൽ ന​​ഷ്ട​​മാ​​കാ​​ൻ കാ​​ര​​ണം.

കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ​​ ക​​ണ​​ക്കു​​പ്ര​​കാ​​രം ദേ​​ശീ​​യ തൊ​​ഴി​​ലി​​ല്ലാ​​യ്മ നി​​ര​​ക്ക് 7.97 ശ​​ത​​മാ​​ന​​മാ​​ണ്. ന​​ഗ​​ര പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലാ​​ണ് കൂ​​ടു​​ത​​ൽ പ്ര​​തി​​സ​​ന്ധി. ന​​ഗ​​ര​​മേ​​ഖ​​ല​​യി​​ലെ തൊ​​ഴി​​ലി​​ല്ലാ​​യ്മാ നി​​ര​​ക്ക് 9.78 ശ​​ത​​മാ​​യി ഉ​​യ​​ർ​​ന്നു.


ഗ്രാ​​മീ​​ണ തൊ​​ഴി​​ലി​​ല്ലാ​​യ്മാ നി​​ര​​ക്ക് 7.13 ശ​​ത​​മാ​​ന​​മാ​ണ്. കോ​​വി​​ഡ് വ്യാ​​പ​​നം ഇ​​നി​​യും രൂ​​ക്ഷ​​മാ​​യാ​​ൽ കൂ​​ടു​​ത​​ൽ പേ​​ർ​​ക്ക് തൊ​​ഴി​​ൽ ന​​ഷ്ട​​മാ​​കു​​ന്ന സ്ഥി​​തി​​യാ​​ണു​​ള്ള​​ത്. പ​​ല​ മേ​​ഖ​​ല​​ക​​ളി​​ലും അ​​ത്യാ​​വ​​ശ്യ സേ​​വ​​ന​​ങ്ങ​​ൾ​​ക്ക് മാ​​ത്ര​​മാ​​ണ് പ്ര​​വ​​ർ​​ത്ത​​നാ​​നു​​മ​​തി. ഇ​തേ​ത്തു​ട​ർ​ന്ന് രാ​​ജ്യ​​ത്തെ സാ​​ന്പ​​ത്തി​​ക പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ മ​​ന്ദ​ഗ​​തി​​യി​​ലാ​​യി​​രി​​ക്കു​​ന്നു.​​എ​​ന്നാ​​ൽ, ഒ​​ന്നാം കോ​വി​ഡ് ത​​രം​​ഗ​ത്തി​ലു​ണ്ടാ​യ അ​​ത്ര തൊ​​ഴി​​ലി​​ല്ലാ​​യ്മ പ്ര​​ശ്ന​​ങ്ങ​​ൾ ഇ​​ക്കു​​റി​​യു​​ണ്ടാ​​കാ​​നി​​ടി​​യി​​ല്ലെ​​ന്നും റി​​പ്പോ​​ർ​​ട്ടി​​ൽ പ​​റ​​യു​​ന്നു. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ലോ​​ക്ക്ഡൗ​​ണ്‍ കാ​​ല​​ത്ത് രാ​​ജ്യ​​ത്തെ തൊ​​ഴി​​ലി​​ല്ലാ​​യ്മ 24 ശ​​ത​​മാ​​നം​ ഉ​​യ​​ർ​​ന്നി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.