സവാള വില കുത്തനെ കൂടി; വിപണിയിൽ ക്ഷാമം
സവാള വില കുത്തനെ കൂടി; വിപണിയിൽ ക്ഷാമം
Tuesday, September 15, 2020 10:25 PM IST
ന്യൂ​ഡ​ൽ​ഹി: സവാള വില ഉയരു ന്നു. ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ ക്ഷാ​മം നേ​രി​ട്ട​തി​നെത്തു​ട​ർ​ന്ന് ഇ​ന്ത്യ​യി​ൽനി​ന്നു​ള്ള സ​വാ​ള ക​യ​റ്റു​മ​തി നി​രോ​ധി​ച്ചു. കേ​ന്ദ്ര വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലു​ള്ള ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് ഫോ​റി​ൻ ട്രേ​ഡി​ന്‍റേ​താ​ണ് ന​ട​പ​ടി. എ​ല്ലാ ത​ര​ത്തി​ൽപ്പെ​ട്ട ഉ​ള്ളി​യു​ടെ​യും ക​യ​റ്റു​മ​തി നി​രോ​ധി​ച്ചി​ട്ടു​ണ്ട്.

ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഉ​ണ്ടാ​യ ക​ന​ത്ത മ​ഴ മൂ​ല​മാ​ണ് ക്ഷാ​മം നേ​രി​ട്ട​ത്. ഇ​ത് ഡ​ൽ​ഹി അ​ട​ക്ക​മു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ വി​ല​ക്ക​യ​റ്റ​ത്തി​ന് ഇ​ട​യാ​ക്കി​യി​രു​ന്നു. ഡ​ൽ​ഹി​യി​ൽ ഒ​രു കി​ലോ​ഗ്രാം സ​വാ​ള​യ്ക്ക് 40 മു​ത​ൽ 50 രൂ​പ വ​രെ ഉ​യ​ർ​ന്നു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ക​യ​റ്റു​മ​തി നി​രോ​ധി​ച്ച​ത്. ഏ​പ്രി​ൽ മു​ത​ൽ ജൂ​ലൈ വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ സ​വാ​ള ക​യ​റ്റു​മ​തി 30 ശ​ത​മാ​ന​ത്തി​ലേ​റെ വ​ർ​ധ​ന​വു​ണ്ടാ​യി​രു​ന്നു. ബം​ഗ്ലാ​ദേ​ശി​ലേ​ക്കു​ള്ള ക​യ​റ്റു​മ​തി​യി​ൽ 158 ശ​ത​മാ​ന​മാ​യി​രു​ന്നു വ​ർ​ധ​ന​വ്.


അ​തേ​സ​മ​യം, കേ​ന്ദ്ര​ത്തി​ന്‍റെ തി​ടു​ക്ക​ത്തി​ലു​ള്ള ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​ൻ​സി​പി നേ​താ​വ് ശ​ര​ത് പ​വാ​ർ രം​ഗ​ത്തെ​ത്തി. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലും ശ്രീ​ല​ങ്ക​യി​ലും ബം​ഗ്ലാ​ദേ​ശി​ലും അ​ട​ക്ക​മു​ള്ള​യി​ട​ങ്ങ​ളി​ൽ ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ഉ​ള്ളി​ക്കാ​ണ് കൂ​ടു​ത​ൽ വി​പ​ണി ആ​വ​ശ്യ​ക​ത​യു​ള്ള​ത്.

ഇ​ന്ത്യ ക​യ​റ്റു​മ​തി നി​രോ​ധി​ച്ചാ​ൽ പാ​ക്കി​സ്ഥാ​ൻ അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ൾ ഈ ​വി​പ​ണി സാ​ധ്യ​ത​ക​ൾ കൈ​യ​ട​ക്കു​മെ​ന്നും ശ​ര​ത് പ​വാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി കേ​ന്ദ്ര വാ​ണി​ജ്യ മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ലി​നു ക​ത്ത​യ​ച്ച​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.