നികുതി പരിഷ്കരണം: നടപടികൾ പ്രധാനമന്ത്രി ഇന്നു പ്രഖ്യാപിക്കും
നികുതി പരിഷ്കരണം: നടപടികൾ പ്രധാനമന്ത്രി  ഇന്നു പ്രഖ്യാപിക്കും
Thursday, August 13, 2020 12:19 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: പ്ര​​​​ത്യ​​​​ക്ഷ നി​​​​കു​​​​തി പ​​​​രി​​​​ഷ്ക​​ര​​​​ണ​​​​ത്തി​​​​ന്‍റെ അ​​​​ടു​​​​ത്ത ഘ​​​​ട്ടം ഇ​​​​ന്നു പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി പ്ര​​​​ഖ്യാ​​​​പി​​​​ക്കും. കോ​​​​വി​​​​ഡ് മ​​​​ഹാ​​​​മാ​​​​രി​​​​യി​​​​ൽ ത​​​​ക​​​​ർ​​​​ന്ന സാ​​​​ന്പ​​​​ത്തി​​​​ക രം​​​​ഗ​​​​ത്തെ പു​​​​ന​​​​രു​​​​ജ്ജീ​​​​വി​​​​പ്പി​​​​ക്കു​​​​ന്ന പ​​​​ദ്ധ​​​​തി​​​​ക​​​​ൾ​​​​ക്കൊ​​​​പ്പം​​ത​​​​ന്നെ സ​​​​ത്യ​​​​സ​​​​ന്ധ​​​​മാ​​​​യി നി​​​​കു​​​​തി ഒ​​​​ടു​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്ക് കൂ​​​​ടു​​​​ത​​​​ൽ പ്രോ​​​​ത്സാ​​​​ഹ​​​​നം ന​​​​ൽ​​​​കു​​​​ന്ന പ​​​​ദ്ധ​​​​തി​​​​ക​​​​ളു​​​​മു​​​​ണ്ടാ​​​​കും.

സു​​​​താ​​​​ര്യ​​​​നി​​​​കു​​​​തി- സ​​​​ത്യ​​​​സ​​​​ന്ധ​​​​രെ ആ​​​​ദ​​​​രി​​​​ക്കു​​​​ന്നു എ​​​ന്ന പു​​​​തി​​​​യ നി​​​​കു​​​​തി പ​​​​ദ്ധ​​​​തി​​​​ക്ക് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി വീ​​​​ഡി​​​​യോ കോ​​​​ൺ​​​​ഫ​​​​റ​​​​ൻ​​​​സിം​​​​ഗ് സം​​​​വി​​​​ധാ​​​​നം വ​​​​ഴി തു​​​​ട​​​​ക്കം കു​​​​റി​​​​ക്കു​​​​മെ​​​​ന്ന് ഔ​​​​ദ്യോ​​​​ഗി​​​​ക പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ അ​​​​റി​​​​യി​​​​ച്ചു. എ​​​​ന്തെ​​​​ല്ലാം പ​​​​രി​​​​ഷ്ക്ക​​​ര​​​​ണ​​​​മാ​​​​ണു ന​​​​ട​​​​പ്പാ​​ക്കു​​​​ന്ന​​​​തെ​​​​ന്ന് പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ സൂ​​​​ചി​​​​പ്പി​​​​ച്ചി​​​​ട്ടി​​​​ല്ല.


ആ​​​​റു വ​​​​ർ​​​​ഷ​​​​മാ​​​​യി തു​​​​ട​​​​രു​​​​ന്ന പ്ര​​​​ത്യ​​​​ക്ഷ നി​​​​കു​​​​തി പ​​​​രി​​​​ഷ്ക​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി​​​​രി​​​​ക്കും പു​​​​തി​​​​യ പ​​​​ദ്ധ​​​​തി​​​​യെ​​​​ന്നു പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്നു. ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷം ക​​​​ന്പ​​​​നി​​​​ക​​​​ൾ​​​​ക്കു​​​​ള്ള കോ​​​​ർ​​​​പ​​​​റേ​​​​റ്റ് നി​​​​കു​​​​തി 30 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ൽ​​​​നി​​​​ന്ന് 22 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി കു​​​​റ​​​​ച്ചി​​​​രു​​​​ന്നു. പു​​​​തി​​​​യ ക​​​​ന്പ​​​​നി​​​​ക​​​​ൾ​​​​ക്ക് 15 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി നി​​​​ജ​​​​പ്പെ​​​​ടു​​​​ത്തി.

ആ​​​​ദാ​​​​യ​​​​നി​​​​കു​​​​തി വ​​​​കു​​​​പ്പി​​​​ന്‍റെ സു​​​​താ​​​​ര്യ​​​​മാ​​​​യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​നാ​​​​യി സെ​​​​ൻ​​​​ട്ര​​​​ൽ ബോ​​​​ർ​​​​ഡ് ഓ​​​​ഫ് ഡ​​​​യ​​​​റ​​​​ക്ട് ടാ​​​​ക്സ് (സി​​​​ബി​​​​ഡി​​​​ടി) നി​​​​ര​​​​വ​​​​ധി പ​​​​ദ്ധ​​​​തി​​​​ക​​​​ളാ​​​​ണ് ആ​​​​വി​​​​ഷ്ക​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. പ്ര​​​​ത്യ​​​​ക്ഷ നി​​​​കു​​​​തി ല​​​​ളി​​​​ത​​​​മാ​​​​ക്കു​​​​ക​​​​യാ​​​​ണ് നി​​​​കു​​​​തി പ​​​​രി​​​​ഷ്ക​​​​ര​​​​ണം കൊ​​​​ണ്ട് ഉ​​​​ദ്ദേ​​​​ശി​​​​ക്കു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.