റിലയൻസ് തിളങ്ങിയെങ്കിലും ക​​ന്പോ​​ള​​ങ്ങ​​ൾ കൂ​​പ്പു​​കു​​ത്തി
റിലയൻസ് തിളങ്ങിയെങ്കിലും ക​​ന്പോ​​ള​​ങ്ങ​​ൾ കൂ​​പ്പു​​കു​​ത്തി
Tuesday, August 13, 2019 11:49 PM IST
മും​​ബൈ: വി​​ദേ​​ശ​​നി​​ക്ഷേ​​പ​​ക​​ർ വി​​ല്പ​​ന​​ക്കാ​​രാ​​യപ്പോ​​ൾ ഇ​​ന്ത്യ​​ൻ ക​​ന്പോ​​ള​​ങ്ങ​​ൾ കൂ​​പ്പു​​കു​​ത്തി. എ​​ച്ച്ഡി​​എ​​ഫ്സി ട്വി​​ൻ​​സ്, ഇ​​ൻ​​ഫോ​​സി​​സ്, ഐ​​ടി​​സി, ഐ​​സി​​ഐ​​സി​​ഐ ബാ​​ങ്ക് എ​​ന്നി​​വ​​യു​​ടെ ഓ​​ഹ​​രി​​ക​​ൾ​​ക്ക് വ​​ലി​​യ ഇ​​ടി​​വ് രേ​​ഖ​​പ്പെ​​ടു​​ത്തി. ഇ​​ന്ത്യ​​ൻ ക​​ന്പോ​​ള​​ങ്ങ​​ളി​​ൽ ഭൂ​​രി​​ഭാ​​ഗം ക​​ന്പ​​നി​​ക​​ളു​​ടെ​​യും ഓ​​ഹ​​രി​​ക​​ൾ ഇ​​ടി​​ഞ്ഞ​​പ്പോ​​ൾ റി​​ല​​യ​​ൻ​​സ് ഇ​​ൻ​​ഡ​​സ്ട്രീ​​സി​​ന്‍റെ (ആ​​ർ​​ഐ​​എ​​ൽ) ഓ​​ഹ​​രി​​ക​​ൾ പ​​ത്തു ശ​​ത​​മാ​​ന​​ത്തോ​​ളം നേ​​ട്ടം കൊ​​യ്തു. ഇ​​ത് സെ​​ൻ​​സെ​​ക്സി​​ന്‍റെ​​യും നി​​ഫ്റ്റി​​യു​​ടെ​​യും വ​​ലി​​യ ഇ​​ടി​​വ് ഒ​​രു പ​​രി​​ധി​​വ​​രെ കു​​റ​​ച്ചു.

ആ​​ഗോ​​ള സാ​​ന്പ​​ത്തി​​ക പ്ര​​തി​​സ​​ന്ധി, വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ലെ ഉ​​പ​​ഭോ​​ക്തൃ​​താ​​ത്പ​​ര്യ​​ക്കു​​റ​​വ് എ​​ന്നി​​വ​​യെ​​ല്ലാം നി​​ക്ഷേ​​പ​​ക​​രെ വി​​ല്പ​​ന​​ക്കാ​​രാ​​ക്കി.

ഒ​​രു​​വേ​​ള 700 പോ​​യി​​ന്‍റ് വ​​രെ ഇ​​ടി​​ഞ്ഞ സെ​​ൻ​​സെ​​ക്സ് പി​​ന്നീ​​ട് സ്ഥി​​തി മെ​​ച്ച​​പ്പെ​​ടു​​ത്തി 623.75 പോയിന്‌റ് നഷ്ടത്തിൽ ​​ക്ലോ​​സ് ചെ​​യ്തു. നി​​ഫ്റ്റി 183.80 പോ​​യി​​ന്‍റ് ഇ​​ടി​​ഞ്ഞ് 10,925.85ൽ ​​വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ച്ചു.

യെ​​സ് ബാ​​ങ്ക്, എം ​​ആ​​ൻ​​ഡ് എം, ​​ബ​​ജാ​​ജ് ഫി​​നാ​​ൻ​​സ്, ഭാ​​ര​​തി എ​​യ​​ർ​​ടെ​​ൽ, എ​​ച്ച്ഡി​​എ​​ഫ്സി, മാ​​രു​​തി, ടാ​​റ്റാ സ്റ്റീ​​ൽ, എ​​ൽ ആ​​ൻ​​ഡ് ടി ​​എ​​ന്നി​​വ​​യു​​ടെ ഓ​​ഹ​​രി​​ക​​ൾ 10.35 ശ​​ത​​മാ​​നം വ​​രെ താ​​ഴ്ന്നു.
തി​​ങ്ക​​ളാ​​ഴ്ച പ്ര​​ഖ്യാ​​പി​​ച്ച ജി​​യോ ജി​​ഗാ ഫൈ​​ബ​​റാ​​ണ് ആ​​ർ​​ഐ​​എ​​ലി​​ന്‍റെ ഓ​​ഹ​​രി​​ക​​ൾ​​ക്ക് നേ​​ട്ടം സ​​മ്മാ​​നി​​ച്ച​​ത്. കൂ​​ടാ​​തെ ക​​ന്പ​​നി​​യു​​ടെ ഓ​​യി​​ൽ ആ​​ൻ​​ഡ് കെ​​മി​​ക്ക​​ൽ ബി​​സി​​ന​​സി​​ന്‍റെ ഓ​​ഹരിക​​ൾ സൗ​​ദി അ​​രാം​​കോ​​യ്ക്കു വി​​ൽ​​ക്കു​​ന്ന​​തും ഇ​​ന്ധ​​ന ചി​​ല്ല​​റ വി​​ല്പ​​ന ശൃം​​ഖ​​ല​​യു​​ടെ പ​​കു​​തി​​യോ​​ളം ഓ​​ഹ​​രി​​ക​​ൾ ബി​​പി​​ക്ക് വി​​ൽ​​ക്കു​​ന്ന​​തും ഓ​​ഹ​​രി​​ക​​ൾ​​ക്ക് ഉ​​ണ​​ർ​​വേ​​കി.


സ​​ർ ഫാ​​ർ​​മ, പ​​വ​​ർ ഗ്രി​​ഡ് എ​​ന്നി​​വ​​യു​​ടെ ഓ​​ഹ​​രി​​ക​​ളും നേ​​ട്ട​​ത്തി​​ലാ​​യി​​രു​​ന്നു. വാ​​ഹ​​ന​​വി​​പ​​ണി​​യി​​ൽ 19 വ​​ർ​​ഷ​​ത്തി​​നി​​ട​​യി​​ലെ ഏ​​റ്റ​​വും വ​​ലി​​യ വി​​ല്പ​​ന​​യി​​ടി​​വ് ജൂ​​ലൈ​​യി​​ൽ ഉ​​ണ്ടാ​​യ​​താ​​യി സി​​യാം വെ​​ളി​​പ്പെ​​ടു​​ത്തി​​യ​​ത് വാ​​ഹ​​ന ഓ​​ഹ​​രി​​ക​​ളി​​ൽ ഇ​​ടി​​വു​​ണ്ടാ​​ക്കി. 15,000 ജീ​​വ​​ന​​ക്കാ​​ർ​​ക്ക് തൊ​​ഴി​​ൽ ന​​ഷ്ട​​പ്പെ​​ട്ട​​തും ക​​ന്പോ​​ള​​ങ്ങ​​ളെ സ്വാ​​ധീ​​നി​​ച്ചു.

ഏ​​ഷ്യ​​ൻ മാ​​ർ​​ക്ക​​റ്റു​​ക​​ൾ എ​​ല്ലാം ന​​ഷ്ട​​ത്തി​​ലാ​​ണ് വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ച്ച​​ത്. ഹോ​​ങ്കോം​​ഗി​​ന്‍റെ ഹാ​​ങ് സെ​​ങ് 2.10 ശ​​ത​​മാ​​ന​​വും ചൈ​​ന​​യു​​ടെ ഷാ​​ങ്ഹാ​​യ് സൂ​​ചി​​ക 0.63 ശ​​ത​​മാ​​ന​​വും ദ​​ക്ഷി​​ണ​​കൊ​​റി​​യ​​യു​​ടെ കോ​​സ്പി സൂ​​ചി​​ക 0.85 ശ​​ത​​മാ​​ന​​വും ജ​​പ്പാ​​ന്‍റെ നി​​ക്കീ സൂ​​ചി​​ക 1.11 ശ​​ത​​മാ​​ന​​വും ഇ​​ടി​​ഞ്ഞു.

ഫോ​​റെ​​ക്സ് മാ​​ർ​​ക്ക​​റ്റി​​ൽ ഇ​​ന്ത്യ​​ൻ രൂ​​പ​​യ്ക്ക് അ​​ടി​​തെ​​റ്റി. ഡോ​​ള​​ർ​​വി​​ല ഇ​​ന്ന​​ലെ 49 പൈ​​സ ഉ​​യ​​ർ​​ന്ന് 71.27 രൂ​​പ​​യാ​​യി. അ​​തേ​​സ​​മ​​യം, ബ്രെ​​ന്‍റ് ഇ​​നം ക്രൂ​​ഡ് 0.51 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന് ബാ​​ര​​ലി​​ന് 58.27 ഡോ​​ള​​റാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.