സൂ​​റി​​ച്ച്: ദ ​​ബെ​​സ്റ്റ് ഫി​​ഫ 2024 പു​​രു​​ഷ ഫു​​ട്ബോ​​ള​​റി​​നു​​ള്ള അ​​ന്തി​​മ പ​​ട്ടി​​ക​​യി​​ൽ ഏ​​വ​​രെ​​യും അ​​ദ്ഭു​​ത​​പ്പെ​​ടു​​ത്തി​​ക്കൊ​​ണ്ട് അ​​ർ​​ജ​​ന്‍റൈൻ സൂ​​പ്പ​​ർ താ​​രം ല​​യ​​ണ​​ൽ മെ​​സി ഇ​​ടം​​പി​​ടി​​ച്ചു. അ​​തേ​​സ​​മ​​യം, പോ​​ർ​​ച്ചു​​ഗ​​ൽ സൂ​​പ്പ​​ർ താ​​രം ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ​​യ്ക്ക് ഇ​​ടം ല​​ഭി​​ച്ചി​​ല്ല.

അ​​മേ​​രി​​ക്ക​​ൻ മേ​​ജ​​ർ ലീ​​ഗ് സോ​​ക്ക​​ർ ക്ല​​ബ്ബാ​​യ ഇ​​ന്‍റ​​ർ മ​​യാ​​മി​​യി​​ലാ​​ണ് ദ ​​ബെ​​സ്റ്റ് ഫി​​ഫ 2023 ജേ​​താ​​വാ​​യ ല​​യ​​ണ​​ൽ മെ​​സി. ദ ​​ബെ​​സ്റ്റ് അ​​ന്തി​​മ പ​​ട്ടി​​ക​​യി​​ൽ യൂ​​റോ​​പ്യ​​ൻ ക്ല​​ബ്ബു​​ക​​ൾ​​ക്കു പു​​റ​​ത്തു​​നി​​ന്ന് ഉ​​ൾ​​പ്പെ​​ട്ട ഏ​​ക താ​​ര​​മാ​​ണ് ല​​യ​​ണ​​ൽ മെ​​സി.

ക​​ഴി​​ഞ്ഞ മാ​​സം പ്ര​​ഖ്യാ​​പി​​ച്ച 2024 ബ​​ലോ​​ണ്‍ ദോ​​ർ പ​​ട്ടി​​ക​​യി​​ൽ മെ​​സി ഇ​​ടം നേ​​ടി​​യി​​രു​​ന്നി​​ല്ല എ​​ന്ന​​തും ശ്ര​​ദ്ധേ​​യം.


ടോ​​ണി ക്രൂ​​സ്

വി​​ര​​മി​​ച്ച ജ​​ർ​​മ​​ൻ താ​​രം ടോ​​ണി ക്രൂ​​സും 2024 ദ ​​ബെ​​സ്റ്റ് അ​​ന്തി​​മ പ​​ട്ടി​​ക​​യി​​ൽ ഉ​​ൾ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. പ​​ട്ടി​​ക​​യി​​ലെ താ​​ര​​ങ്ങ​​ൾ ഇ​​വ​​ർ:

ഡാ​​നി കാ​​ർ​​വ​​ഹാ​​ൽ (റ​​യ​​ൽ മാ​​ഡ്രി​​ഡ്), എ​​ർ​​ലിം​​ഗ് ഹാ​​ല​​ണ്ട് (മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി), ഫെ​​ഡെ​​റി​​ക്കോ വാ​​ൽ​​വെ​​ർ​​ഡെ (റ​​യ​​ൽ മാ​​ഡ്രി​​ഡ്), ഫ്ളോ​​റി​​യ​​ൻ വി​​റ്റ്സ് (ബ​​യേ​​ൽ ലെ​​വ​​ർ​​കൂ​​സെ​​ൻ), ജൂ​​ഡ് ബെ​​ല്ലി​​ങ്ഗം (റ​​യ​​ൽ മാ​​ഡ്രി​​ഡ്), കി​​ലി​​യ​​ൻ എം​​ബ​​പ്പെ (റ​​യ​​ൽ മാ​​ഡ്രി​​ഡ്, പി​​എ​​സ്ജി), ലാ​​മി​​ൻ യ​​മാ​​ൽ (ബാ​​ഴ്സ​​ലോ​​ണ), ല​​യ​​ണ​​ൽ മെ​​സി (ഇ​​ന്‍റ​​ർ മ​​യാ​​മി), റോ​​ഡ്രി (മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി), ടോ​​ണി ക്രൂ​​സ് (റ​​യ​​ൽ മാ​​ഡ്രി​​ഡ്), വി​​നീ​​ഷ്യ​​സ് ജൂ​​ണി​​യ​​ർ (റ​​യ​​ൽ മാ​​ഡ്രി​​ഡ്).