കൊ​ച്ചി ഫോ​ഴ്സക്കു ജ​യം
കൊ​ച്ചി ഫോ​ഴ്സക്കു ജ​യം
Saturday, September 28, 2024 1:04 AM IST
കൊ​ച്ചി: സൂ​പ്പ​ർ ലീ​ഗ് കേ​ര​ള ഫു​ട്ബോ​ളി​ൽ ക​ലൂ​ർ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ൽ കൊ​ച്ചി​യു​ടെ ക​രു​ത്തു​റ്റ ജ​യം. ഇ​തു​വ​രെ തോ​ൽ​വി അ​റി​യാ​തെ മു​ന്നേ​റു​ക​യാ​യി​രു​ന്ന തി​രു​വ​ന​ന്ത​പു​രം കൊ​ന്പ​ൻ​സി​നെ കൊ​ച്ചി ഫോ​ഴ്സ 2-1നു ​മു​ട്ടു​കു​ത്തി​ച്ചു.

കൊ​ന്പ​ൻ​സി​നാ​യി മാ​ർ​ക്കോ​സ് വീ​ൽ​ഡ​ർ 40-ാം മി​നി​റ്റി​ൽ ലീ​ഡ് സ്വ​ന്ത​മാ​ക്കി. ഫോ​ഴ്സ കൊ​ച്ചി​ക്കു​വേ​ണ്ടി കു​മാ​ർ പാ​സ്വാ​ൻ രാ​ഹു​ൽ 62-ാം മി​നി​റ്റി​ൽ ഗോ​ൾ മ​ട​ക്കി. കൊ​ന്പ​ൻ​സി​ന്‍റെ പ്ര​തി​രോ​ധ നി​ര ക്ലി​യ​ർ ചെ​യ്യേ​ണ്ട പ​ന്ത് പി​ടി​ച്ചെ​ടു​ത്ത് ബ്ര​സീ​ൽ​ താ​രം ഡോ​റി​ൽ​ട്ട​ൻ ഗോ​മ​സ് ന​ൽ​കി​യ ക്രോ​സി​ൽ കൃ​ത്യ​മാ​യി കാ​ലു​വ​ച്ച് രാ​ഹു​ൽ വ​ല​ കു​ലു​ക്കു​ക​യാ​യി​രു​ന്നു.


തു​ട​ർ​ന്ന് 76-ാം മി​നി​റ്റി​ൽ ഡോ​റി​ൽ​ട്ട​ൻ ഗോ​മ​സ് ആ​തി​ഥേ​യ​ർ​ക്കു ലീ​ഡ് ന​ൽ​കി. പി​ന്നീ​ട് ഗോ​ൾ പി​റ​ക്കാ​തി​രു​ന്ന​തോ​ടെ ഫേ​ഴ്സ​യ്ക്കു സീ​സ​ണി​ലെ ക​ന്നി ജ​യം. നി​ജോ ഗി​ൽ​ബ​ർ​ട്ട് ഉ​യ​ർ​ത്തി ന​ൽ​കി​യ പ​ന്ത് നി​ലം​തൊ​ടും മു​ന്പേ ഡോ​റി​ൽ​ട്ട​ൻ ഗോ​മ​സ് വ​ല​യി​ലാ​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.