മാസ്ക് അണിയും ഡുസെൽഡോർഫിലെ ആശുപത്രിയിലാണ് എംബപ്പെയ്ക്ക് ചികിത്സ നൽകിയത്. ചികിത്സ തേടിയതിനുപിന്നാലെ ‘മാസ്ക് സംബന്ധിച്ച് എന്തെങ്കിലും ആശയങ്ങളുണ്ടോ’ എന്ന് സോഷ്യൽ മീഡിയയിൽ എംബപ്പെ പോസ്റ്റ് ചെയ്തു. എത്രയും വേഗം സുഖംപ്രാപിച്ച് എംബപ്പെ തിരിച്ചെത്തെട്ടേയെന്ന് കെവിൻ ഡാൻസോയും സോഷ്യൻ മീഡിയയിൽ കുറിച്ചു.
യൂറോ 2024ൽനിന്ന് എംബപ്പെ പുറത്തായാൽ ടൂർണമെന്റിന്റെ തിളക്കം കുറയും. കാരണം, 2022 ഫിഫ ലോകകപ്പിൽ ഗോൾഡൻ ബൂട്ടും ഫൈനലിൽ ഹാട്രിക്കും നേടിയ എംബപ്പെയുടെ മികവാണ് ലേ ബ്ലൂസിന്റെ കരുത്ത്.
സെൽഫിൽ ജയം, ദേഷാംപ് @ 100 എംബപ്പെ പരിക്കേറ്റ് പുറത്തായ മത്സരത്തിൽ മാക്സിമിലിയൻ വൂബറിന്റെ (38’) സെൽഫ് ഗോളിലാണ് ഫ്രാൻസ് 1-0ന് ഓസ്ട്രിയയെ തോൽപ്പിച്ചത് എന്നതാണ് ശ്രദ്ധേയം. ഫ്രാൻസ് 14 ഷോട്ട് ഉതിർത്തതിൽ മൂന്ന് എണ്ണം മാത്രമായിരുന്നു ഓണ് ടാർഗറ്റായുള്ളത്. ഓസ്ട്രിയയും മൂന്ന് ഷോട്ട് ടാർഗറ്റിലേക്ക് തൊടുത്തു. 53 ശതമാനം പന്തിന്റെ നിയന്ത്രണം ഓസ്ട്രിയയുടെ വരുതിയിലായിരുന്നു എന്നതും ശ്രദ്ധേയം.
ലോകകപ്പ്, യൂറോ കപ്പുകളിലായി ഫ്രാൻസ് തുടർച്ചയായ ആറാം തവണയാണ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യമത്സരം ജയിക്കുന്നത്. യൂറോപ്യൻ രാജ്യങ്ങളിൽ റിക്കാർഡ്. പരിക്ക് മുക്തനായി ഫ്രഞ്ച് ടീമിലേക്ക് തിരിച്ചെത്തിയ മിഡ്ഫീൽഡർ എൻഗോളൊ കാന്റെയായിരുന്നു പ്ലെയർ ഓഫ് ദ മാച്ച്. ഫ്രഞ്ച് പരിശീലകൻ എന്ന നിലയിൽ ദിദിയെ ദേഷാംപിന്റെ 100-ാം ജയമായിരുന്നു ഓസ്ട്രിയയ്ക്കെതിരേ കുറിക്കപ്പെട്ടത്. 154 മത്സരങ്ങളിൽ 100 ജയം, 30 സമനില, 24 തോൽവി എന്നതാണ് ഫ്രഞ്ച് മാനേജർ എന്ന നിലയിൽ ദേഷാംപിന്റെ പ്രകടനം.