രണ്ടാമത്തെ മികച്ച കയറ്റുമതി ഇനമായ ശീതീകരിച്ച മത്സ്യത്തിന് 5,509.69 കോടി (671.17 മില്യണ്‍ യുഎസ് ഡോളര്‍) ലഭിച്ചു. ഇത് അളവില്‍ 21.42 ശതമാനവും യുഎസ് ഡോളര്‍ വരുമാനത്തില്‍ 9.09 ശതമാനവുമാണ്.
മൂന്നാമത്തെ പ്രധാന കയറ്റുമതി ഇനമായ മത്സ്യ/ചെമ്മീന്‍ പൊടി (ഫിഷ്/ചെമ്മീന്‍ മീല്‍), ഭക്ഷ്യയോഗ്യമല്ലാത്ത ഉണങ്ങിയ ഇനങ്ങള്‍ എന്നിവയുടെ കയറ്റുമതി 15.89 ശതമാനവും 6.08 ശതമാനം യുഎസ് ഡോളര്‍ വരുമാനവുമായി 3684.79 കോടി രൂപ ( 449.17 മില്യണ്‍ യുഎസ് ഡോളര്‍) നേടി.
നാലാമത്തെ പ്രധാന കയറ്റുമതി ഇനമായ ശീതീകരിച്ച കൂന്തല്‍ അളവില്‍ 5.25 ശതമാനവും യുഎസ് ഡോളര്‍ വരുമാനത്തില്‍ 5.06 ശതമാനവുമായി 3061.46 കോടി രൂപ (373.40 മില്യണ്‍ യുഎസ് ഡോളര്‍) നേടി. കയറ്റുമതിയില്‍ അഞ്ചാം സ്ഥാനമുള്ള സുറുമി ഇനങ്ങളുടെ കയറ്റുമതി 4.12 ശതമാനം വര്‍ധിച്ച് 1,35,327 ടണ്ണിലെത്തി.