കാബൂളിൽ ചാവേർ സ്ഫോടനം; താലിബാൻ മന്ത്രി കൊല്ലപ്പെട്ടു
Thursday, December 12, 2024 1:47 AM IST
ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലുണ്ടായ ചാവേർ സ്ഫോടനത്തിൽ താലിബാൻ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു.
അഭയാർഥികാര്യ മന്ത്രിയാണു ഹഖാനി. മന്ത്രാലയത്തിനുള്ളിലുണ്ടായ ചാവേർ സ്ഫോടനത്തിൽ ഹഖാനിയുടെ രണ്ട് അംഗരക്ഷകരും കൊല്ലപ്പെട്ടു.
മൂന്നു വർഷം മുന്പ് താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചശേഷം കൊല്ലപ്പെടുന്ന ഏറ്റവും പ്രമുഖനാണ് ഹഖാനി. ആക്ടിംഗ് ആഭ്യന്തരമന്ത്രിയും ഉന്നത താലിബാൻ നേതാവുമായ സിറാജുദ്ദീൻ ഹഖാനിയുടെ അമ്മാവനാണ് ഖലീൽ ഹഖാനി.