എന്‍എസ്എസ് പ്രതിനിധിസഭയിലേക്ക് എതിരില്ലാതെ 74 പേര്
Friday, February 28, 2025 1:15 AM IST
ചങ്ങനാശേരി: എന്‍എസ്എസ് പ്രതിനിധിസഭയില്‍ 45 താലൂക്ക് യൂണിയനുകളിലായി ഈ വര്‍ഷം ഉണ്ടായിരുന്ന 91 ഒഴിവുകളില്‍ 74 പേരെ എതിരില്ലാതെ തെരഞ്ഞെടുത്തു.
ഇവരില്‍ എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍മാരായ പ്രഫ. ഇലഞ്ഞിയില്‍ രാധാകൃഷ്ണന് (ചേര്‍ത്തല), പ്രഫ. മാടവന ബാലകൃഷ്ണപിള്ള (കോട്ടയം), അഡ്വ. എം.എസ്. മോഹന്‍,(പൊന്‍കുന്നം), പി. നാരായണന് (ഒറ്റപ്പാലം), അഡ്വ. എ. ബാലകൃഷ്ണന് നായര്‍ (കാസര്‍ഗോഡ്), താലൂക്കു യൂണിയന് പ്രസിഡന്റുമാരായ ബി. ചന്ദ്രശേഖരന് നായര്‍ (കാട്ടാക്കട), എം.പി. ശശിധരന്‍പിള്ള (മല്ലപ്പള്ളി), കെ.കെ. കൃഷ്ണപിള്ള (തൊടുപുഴ), അഡ്വ. കെ.കെ. മേനോന് (പാലക്കാട്), ആര്.എ. ഹരിദാസ് (ഏറനാട്), ബി. വേണുഗോപാലന്‍ നായര്‍ (തിരൂര്‍), കെ. ജനാര്ദനന് (കൊയിലാണ്ടി) എന്നിവരുമുണ്ട്.
തിരുവനന്തപുരം, കൊല്ലം, മീനച്ചില്‍, ഹൈറേഞ്ച്, തൃശൂര്‍, കോഴിക്കോട് എന്നീ ആറ് താലൂക്കുകളിലായി 17പ്രതിനിധിസഭാംഗങ്ങളുടെ ഒഴിവിലേക്ക് മത്സരമുണ്ട്. ഇതിലേക്കുള്ള തെരഞ്ഞെടുപ്പ് ഒന്‍പതിന് രാവിലെ 10 മുതല്‍ ഒന്നുവരെ അതത് താലൂക്കു യൂണിയന് ഓഫീസില്‍ നടക്കും.