സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ​ദ​ത്തി​ല്‍ താ​ത്ക്കാ​ലി​ക ചു​മ​ത​ല​യി​ല്ല; പ്ര​കാ​ശ് കാ​രാ​ട്ട് കോ​ർ​ഡി​നേ​റ്റ​റാ​കും
Sunday, September 29, 2024 1:32 PM IST
ന്യൂഡൽഹി: സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ​ദ​ത്തി​ല്‍ താ​ത്ക്കാ​ലി​ക ചു​മ​ത​ല ന​ൽ​കേ​ണ്ട​തി​ല്ലെ​ന്ന് ഡ​ൽ​ഹി​യി​ൽ ചേ​ർ​ന്ന പാ​ർ​ട്ടി കേ​ന്ദ്ര ക​മ്മി​റ്റി​യി​ൽ തീ​രു​മാ​നം. പ​ക​രം പൊ​ളി​റ്റ് ബ്യൂ​റോ​യു​ടെ​യും കേ​ന്ദ്ര ക​മ്മി​റ്റി​യു​ടെ​യും കോ​ർ​ഡി​നേ​റ്റ​റാ​കും പ്ര​കാ​ശ് കാ​രാ​ട്ട് പ്ര​വ​ർ​ത്തി​ക്കും. ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന സീ​താ​റാം യെ​ച്ചൂ​രി​യു​ടെ വി​യോ​ഗ​ത്തെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

അ​ടു​ത്ത വ​ർ​ഷം മ​ധു​ര​യി​ൽ ചേ​രു​ന്ന 24ാം പാ​ർ​ട്ടി കോ​ൺ​ഗ്ര​സ്‌ വ​രെ​യാ​ണ് കാ​രാ​ട്ടി​ന് പു​തി​യ ചു​മ​ത​ല​യു​ള്ള​ത്. 2005 മു​ത​ൽ 2015 വ​രെ പ്ര​കാ​ശ് കാ​രാ​ട്ട് പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക