മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് ക​ത്തു ന​ൽ​കി ‍യ​ശോ​ധ​ര; അ​ന​ന്തി​ര​വ​ൻ ജോ​തി​രാ​ദി​ത്യ സി​ന്ധ്യ മ​ധ്യ​പ്ര​ദേ​ശി​ൽ സ്ഥാ​നാ​ർ​ഥി​യാ​യേ​ക്കും
Saturday, September 30, 2023 11:11 PM IST
ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ന്ദ്ര​മ​ന്ത്രി ജോ​തി​രാ​ദി​ത്യ സി​ന്ധ്യ​യു​ടെ ക​ന്നി​യ​ങ്ക​ത്തി​നു ക​ള​മൊ​രു​ങ്ങു​ന്നു.

ജോ​തി​രാ​ദി​ത്യ​യു​ടെ ബ​ന്ധു​വും മ​ധ്യ​പ്ര​ദേ​ശ് മ​ന്ത്രി​യു​മാ​യ യ​ശോ​ധ​ര രാ​ജ സി​ന്ധ്യ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്നി​ല്ലെ​ന്നു കാ​ട്ടി ബി​ജെ​പി നേ​തൃ​ത്വ​ത്തി​ന് ക​ത്ത​യ​ച്ച​തോ​ടെ​യാ​ണ് ജോ​തി​രാ​ദി​ത്യ​യു​ടെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ര​ങ്ങേ​റ്റ​ത്തെ​ക്കു​റി​ച്ച് ച​ർ​ച്ച​ക​ൾ ആ​രം​ഭി​ച്ച​ത്.

ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് നാ​ലു ത​വ​ണ നി​യ​മ​സ​ഭാം​ഗ​വും മ​ന്ത്രി​യു​മാ​യ യ​ശോ​ധ​ര രാ​ജ സി​ന്ധ്യ പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ന് ക​ത്ത​യ​ച്ച​ത്. യ​ശോ​ധ​ര​യ്ക്ക് നാ​ലു ത​വ​ണ കോ​വി​ഡ് ബാ​ധി​ച്ചി​രു​ന്നു.

ആ​രോ​ഗ്യ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് തെ​ര​ഞ്ഞ​ടു​പ്പി​ൽ നി​ന്ന് വി​ട്ടു നി​ൽ​ക്കേ​ണ്ടി വ​രു​മെ​ന്ന് യ​ശോ​ധ​ര മൂ​ന്നു മാ​സം മു​ന്പു ത​ന്നെ സം​സ്ഥാ​ന നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​രു​ന്ന​താ​യി ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി.​ഡി. ശ​ർ​മ പ​റ​ഞ്ഞു.

ജോ​തി​രാ​ദി​ത്യ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ക​യാ​ണെ​ങ്കി​ൽ യ​ശോ​ധ​ര​യു​ടെ മ​ണ്ഡ​ല​മാ​യ ശി​വ്പു​രി, ബാ​മോ​രി, കോ​ലാ​ര​സ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഒ​ന്നി​ൽ​നി​ന്നാ​കും മ​ത്സ​രി​ക്കു​ക എ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്.

ഈ ​മൂ​ന്ന് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളും അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ൻ ലോ​ക്സ​ഭാ മ​ണ്ഡ​ല​മാ​യ ഗു​ണ​യു​ടെ ഭാ​ഗ​മാ​ണ്. മൂ​ന്നു​ത​വ​ണ തു​ട​ർ​ച്ച​യാ​യി വി​ജ​യി​ച്ച ഗു​ണ​യി​ൽ, 2019ൽ ​പ​രാ​ജ​യ​പ്പെ​ട്ട ജ്യോ​തി​രാ​ദി​ത്യ ബി​ജെ​പി​യി​ലെ​ത്തി​യ ശേ​ഷം രാ​ജ്യ​സ​ഭാം​ഗ​മാ​യാ​ണ് കേ​ന്ദ്ര മ​ന്ത്രി​സ​ഭ​യി​ൽ ഇ​ടം​പി​ടി​ച്ച​ത്.