അ​രു​വി​ക്ക​ര കുടുംബ കൊ​ല​പാ​ത​കം; ഒ​രാ​ൾ കൂ​ടി മ​രി​ച്ചു
Thursday, March 30, 2023 7:27 PM IST
തി​രു​വ​ന​ന്ത​പു​രം: അ​രു​വി​ക്ക​ര​യി​ല്‍ ഭ​ർ​ത്താ​വി​ന്‍റെ വെ​ട്ടേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി മ​രി​ച്ചു. അ​ഴീ​ക്കോ​ട് വ​ള​പ്പെ​ട്ടി സ്വ​ദേ​ളി മും​താ​സ് ആ​ണ് മ​രി​ച്ച​ത്. മും​താ​സി​ന്‍റെ ഭ​ർ​ത്താ​വ് അ​ലി അ​ക്ബ​റി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ മും​താ​സി​ന്‍റെ മാ​താ​വ് നാ​ദി​റ(67) കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

ഇ​രു​വ​രെ​യും വെ​ട്ടി​പ​രി​ക്കേ​ൽ​പ്പി​ച്ച ശേ​ഷം തീ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച അ​ക്ബ​ർ ഗു​രു​ത​ര​പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ല്‍ തു​ട​രു​ക​യാ​ണ്.

ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് സം​ഭ​വം നടന്നത്. വീ​ട്ടു​ട​മ​സ്ഥ​നാ​യ അ​ലി ഭാ​ര്യാ​മാ​താ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തിയ ശേഷം ഭാ​ര്യ​യെ വെ​ട്ടി​പ​രി​ക്കേ​ല്‍​പ്പി​ക്കുകയായിരുന്നു. തുടർന്ന് ഇ​യാ​ള്‍ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി ജീവനൊടുക്കാൻ ശ്രമിച്ചു.

ഇ​യാ​ളു​ടെ കു​ട്ടി​യു​ടെ ക​ര​ച്ചി​ല്‍ കേ​ട്ടാ​ണ് നാ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​ഞ്ഞ​ത്. സാ​മ്പ​ത്തി​ക പ്ര​ശ്‌​ന​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് സൂ​ച​ന.

അ​ലി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. മും​താ​സ് നെ​ടു​മ​ങ്ങാ​ട് ഹ​യ​ര്‍ സെ​ക്ക​ണ്ട​റി സ്‌​കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​ണ്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക