കൊ​ളീ​ജി​യം ശി​പാ​ർ​ശ അം​ഗീ​ക​രി​ച്ച് കേ​ന്ദ്രം;​ സു​പ്രീം കോ​ട​തി​യി​ൽ അ​ഞ്ച് ജ​ഡ്ജി​മാ​രെ നി​യ​മി​ച്ചു
Saturday, February 4, 2023 7:17 PM IST
ന്യൂ​ഡ​ൽ​ഹി: സു​പ്രീം​കോ​ട​തി​യി​ലേ​ക്കു​ള്ള അ​ഞ്ച് ജ​ഡ്ജി​മാ​രു​ടെ നി​യ​മ​നം സം​ബ​ന്ധി​ച്ച കൊ​ളീ​ജി​യം ശി​പാ​ർ​ശ കേ​ന്ദ്ര​സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചു. ഇ​തു​നു​പി​ന്നാ​ലെ ഉ​ത്ത​ര​വി​ൽ രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു ഒ​പ്പി​ട്ട് വി​ജ്ഞാ​പ​നം ഇ​റ​ക്കി. ഇ​തോ​ടെ അ​ഞ്ച് ജ​ഡ്ജി​മാ​രും തി​ങ്ക​ളാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ൽ​ക്കും.

രാ​ജ​സ്ഥാ​ൻ ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് പ​ങ്ക​ജ് മി​ത്ത​ൽ, പാ​റ്റ്ന ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് സ​ഞ്ജ​യ് ക​രോ​ൾ, മ​ണി​പ്പു​ർ ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് പി.​വി. സ​ഞ്ജ​യ് കു​മാ​ർ, പാ​റ്റ്ന ഹൈ​ക്കോ​ട​തി ജ​ഡ്ജി അ​ഹ്സ​നു​ദീ​ൻ അ​മാ​നു​ള്ള, അ​ലാ​ഹാ​ബാ​ദ് ഹൈ​ക്കോ​ട​തി ജ​ഡ്ജി മ​നോ​ജ് മി​ശ്ര എ​ന്നി​വ​രെ ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​ർ 13നാ​ണ് സു​പ്രീം​കോ​ട​തി​യി​ലേ​ക്ക് കൊ​ളീ​ജി​യം ശി​പാ​ർ​ശ ചെ​യ്ത​ത്. നി​യ​മ​നം ഇ​ത്ര​യും കാ​ലം നീ​ണ്ടു​പോ​യ​തി​ന് ക​ഴി​ഞ്ഞ ദി​വ​സം സു​പ്രീം​കോ​ട​തി വി​മ​ർ​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ജ​ഡ്ജി​മാ​രു​ടെ നി​യ​മ​ന​ത്തി​ൽ ഞാ​യ​റാ​ഴ്ച​ക്കു​ള്ളി​ൽ തീ​രു​മാ​ന​മാ​കു​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക