അ​ദാ​നി​യു​ടെ എ​ഫ്പി​ഒ പി​ന്മാ​റ്റം ധ​ന​സ്ഥി​തി​യെ ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന് ധനമന്ത്രി
Saturday, February 4, 2023 6:10 PM IST
ന്യൂ​ഡ​ൽ​ഹി: 20,000 കോ​ടി രൂ​പ​യു​ടെ മൂ​ല​ധ​ന സ​മാ​ഹ​ര​ണം ല​ക്ഷ്യ​മി​ട്ട ഫോ​ളോ​ഓ​ൺ പ​ബ്ലി​ക് ഓ​ഫ​ർ(​എ​ഫ്പി​ഒ) പി​ൻ​വ​ലി​ച്ച ‌അ​ദാ​നി ഗ്രൂ​പ്പി​ന്‍റെ ന​ട​പ​ടി രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക സ്ഥി​തി​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന് കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ.

രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക​ഘ​ട​ന​യ്ക്കും പ്ര​തി​ച്ഛാ​യ​യ്ക്കും എ​ഫ്പി​ഒ പി​ന്മാ​റ്റം മൂ​ലം യാ​തൊ​രു കോ​ട്ട​വും ത​ട്ടി​യി​ട്ടി​ല്ലെ​ന്ന് സീ​താ​രാ​മ​ൻ അ​റി​യി​ച്ചു. എ​ഫ്പി​ഒ​ക​ൾ വ​രും വി​ദേ​ശ നി​ക്ഷേ​പ​ക​ർ പി​ന്മാ​റും ഇ​തെ​ല്ലാം സ്വാ​ഭാ​വി​ക​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

അ​ദാ​നി ഗ്രൂ​പ്പി​ന്‍റെ കാ​ര്യ​ങ്ങ​ൾ സെ​ബി​യ​ട​ക്ക​മു​ള്ള റെ​ഗു​ലേ​റ്റ​റി സ്ഥാ​പ​ന​ങ്ങ​ൾ കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക