കോ​വി​ഡ്: ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക് വി​ല​ക്കു​മാ​യി ന്യൂ​സി​ല​ന്‍​ഡ്
വെ​ല്ലിം​ഗ്ട​ൺ: ഇ​ന്ത്യ​യി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക് താ​ല്‍​ക്കാ​ലി​ക വി​ല​ക്കു​മാ​യി ന്യൂ​സി​ല​ന്‍​ഡ്. ഈ ​മാ​സം 11 മു​ത​ല്‍ 28 വ​രെ​യാ​ണ് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ഇ​ന്ത്യ​യി​ൽ നി​ന്ന് തി​രി​ച്ചെ​ത്താ​ൻ ശ്ര​മി​ക്കു​ന്ന ന്യൂ​സി​ല​ൻ​ഡ് പൗ​ര​ന്മാ​ർ​ക്കും വി​ല​ക്ക് ബാ​ധ​ക​മാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ജ​സി​ന്ദ ആ​ർ​ഡേ​ൻ പ​റ​ഞ്ഞു. ഇ​ന്ത്യ​യി​ലെ കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം കു​ത്ത​നെ ഉ​യ​ര്‍​ന്ന​തോ​ടെ​യാ​ണ് ന​ട​പ​ടി.