ഏ​പ്രി​ൽ ഫൂ​ൾ ആ​ക്കാ​ൻ നോ​ക്ക​ല്ലേ, പ​ണി​കി​ട്ടും; മു​ന്ന​റി​യി​പ്പു​മാ​യി പോ​ലീ​സ്
തി​രു​വ​ന​ന്ത​പു​രം: ഏ​പ്രി​ൽ ഫൂ​ളി​ന്‍റെ പേ​രി​ൽ കൊ​റോ​ണ, ലോ​ക്ക്ഡൗ​ൺ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യാ​ജ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി കേ​ര​ളാ പോ​ലീ​സ്.

ഏ​പ്രി​ൽ ഒ​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി വ്യാ​ജ പോ​സ്റ്റു​ക​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടു​ണ്ടെ​ന്നും ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് പോ​ലീ​സ് അ​റി​യി​ച്ച​ത്.

ഇ​ത്ത​രം പോ​സ്റ്റു​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ക​ൺ​ട്രോ​ൾ റൂ​മി​ൽ അ​റി​യി​ക്കേ​ണ്ട​താ​ണ്. കോ​വി​ഡ് ക​ൺ​ട്രോ​ൾ റൂം ​ന​മ്പ​റുകളായ 9497900112, 9497900121, 1090 എ​ന്നീ ന​മ്പ​റു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.