ജ​മ്മു ​കാ​ഷ്മീ​രി​ല്‍ ആദ്യ കോ​വി​ഡ് മ​ര​ണം; രാജ്യത്ത് മരണം 13 ആയി
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ ശ്രീ​ന​ഗ​റി​ല്‍ ഒ​രാ​ൾ കോ​വി​ഡ്-19 ബാ​ധി​ച്ച് മ​രി​ച്ചു. അ​റു​പ​ത്തി​യ​ഞ്ചു​കാ​ര​നാ​ണ് മ​രി​ച്ച​ത്. ഇ​യാ​ളു​ടെ കു​ടും​ബ​ത്തി​ലെ നാ​ല് പേ​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. കാ​ഷ്മീ​രി​ലെ ആ​ദ്യ കോ​വി​ഡ് മ​ര​ണ​മാ​ണി​ത്.

കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക ക​ണ​ക്ക് പ്ര​കാ​രം രാ​ജ്യ​ത്ത് കൊ​റോ​ണ ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 13 ആ​യി. 602 ഇ​ന്ത്യ​ക്കാ​ർ​ക്കും 47 വി​ദേ​ശി​ക​ൾ​ക്കും രാ​ജ്യ​ത്ത് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ൽ 43 പേ​ർ​ക്ക് രോ​ഗം ഭേ​ദ​മാ​യ​താ​യും ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ് കൂ​ടു​ത​ൽ കൊ​റോ​ണ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. 124 പേ​ർ​ക്കാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ൽ കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​ത്. 118 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച കേ​ര​ള​മാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. മ​ഹാ​രാ​ഷ്ട്ര​യി​ൽ മൂ​ന്ന് പേ​രും ഗു​ജ​റാ​ത്തി​ൽ ര​ണ്ടുപേ​രും കൊ​റോ​ണ ബാ​ധി​ച്ച് മ​രി​ച്ചു.