ബി​ജെ​പി കേ​ന്ദ്ര​നേ​തൃ​ത്വ​ത്തി​നു താ​ൽ​പ​ര്യം; സോ​ളാ​ർ വീ​ണ്ടും ചൂ​ടാ​ക്കു​ന്നു
തി​രു​വ​ന​ന്ത​പു​രം: സോ​ളാ​ർ കേ​സ് വീ​ണ്ടും ചൂ​ടു​പി​ടി​പ്പി​ക്കാ​നൊ​രു​ങ്ങി ബി​ജെ​പി കേ​ന്ദ്ര​നേ​തൃ​ത്വം. സോ​ളാ​ർ കേ​സി​ന്‍റെ നി​ല​വി​ലെ സ്ഥി​തി​വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ച്ച് കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ സ​രി​ത എ​സ്.​നാ​യ​രെ സ​മീ​പി​ച്ചു. സ​രി​ത ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ​ന് പ​രി​ച​യ​പ്പെ​ടു​ത്തി​യ​വ​ർ തി​രു​വ​ന​ന്ത​പു​ര​ത്തും ചെ​ന്നൈ​യി​ലും സ​രി​ത​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

ബി​ജെ​പി കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന്‍റെ താ​ൽ​പ​ര്യ​പ്ര​കാ​ര​മാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി​യ​തെ​ന്നാ​ണ് വി​വ​രം. എ​ന്നാ​ൽ ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ന് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ പ്രാ​ഥ​മി​ക വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​താ​യാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ച​ത്. കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി, കെ.​സി വേ​ണു​ഗോ​പാ​ൽ, അ​ടൂ​ർ പ്ര​കാ​ശ്, ഹൈ​ബി ഈ​ഡ​ൻ, എ.​പി അ​ബ്ദു​ള്ള​ക്കു​ട്ടി എ​ന്നി​വ​രെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ തേ​ടി. നേ​താ​ക്ക​ൾ​ക്കെ​തി​രെ​യു​ള്ള അ​ന്വേ​ഷ​ണ പു​രോ​ഗ​തി ആ​രാ​ഞ്ഞെ​ന്നും സ​രി​ത പ​റ​ഞ്ഞു.

കേ​സി​ൽ ത​നി​ക്ക് നീ​തി ല​ഭി​ച്ചി​ട്ടി​ല്ല. എ​ന്നാ​ൽ രാ​ഷ്ട്രീ​യ ലാ​ഭ​ത്തി​നു​വേ​ണ്ടി നി​ന്നു​കൊ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​വു​മി​ല്ലെ​ന്നും സ​രി​ത പ​റ​ഞ്ഞു. ഇ​പ്പോ​ഴ​ത്തെ അ​ന്വേ​ഷ​ണം ഇ​ഞ്ഞ് നീ​ങ്ങു​ക​യാ​ണ്. അ​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് അ​റി​യി​ല്ല. സം​സ്ഥാ​ന പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ നീ​തി ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും സ​രി​ത കൂ​ട്ടി​ച്ചേ​ർ​ത്തു.