കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി എ​ടു​ത്തു​ക​ള​ഞ്ഞ​ത് ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മെ​ന്ന് പ്രി​യ​ങ്ക
സോ​ൻ​ഭ​ദ്ര: ജ​മ്മു കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി ആ​ർ​ട്ടി​ക്കി​ൾ 370 എ​ടു​ത്തു​ക​ള​ഞ്ഞ കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നം ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ എ​ല്ലാ മ​ര്യാ​ദ​ക​ളും ലം​ഘി​ച്ചാ​ണ് ബി​ജെ​പി സ​ർ​ക്കാ​ർ ഇ​ത് ന​ട​പ്പാ​ക്കി​യ​തെ​ന്നും യു​പി​യി​ലെ സോ​ൻ​ഭ​ദ്ര സ​ന്ദ​ർ​ശി​ക്ക​വെ പ്രി​യ​ങ്ക മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ഒ​രു സം​സ്ഥാ​ന​ത്ത് കേ​ന്ദ്രം ഇ​ട​പെ​ടു​മ്പോ​ള്‍ പാ​ലി​ക്കേ​ണ്ട മ​ര്യാ​ദ​ക​ള്‍ ഇ​വി​ടെ ലം​ഘി​ക്ക​പ്പെ​ട്ടു. എ​ല്ലാ കാ​ര്യ​ത്തി​ലും നി​യ​മ​വ​ശ​ങ്ങ​ളു​ണ്ട്. എ​ന്നാ​ൽ ജ​മ്മു കാ​ഷ്മീ​രി​ൽ ഇ​തൊ​ന്നും പാ​ലി​ക്ക​പ്പെ​ട്ടി​ല്ല. കോ​ണ്‍​ഗ്ര​സ് എ​പ്പോ​ഴും ഭ​ര​ണ​ഘ​ട​ന അ​നു​സ​രി​ച്ചാ​ണ് പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ള്ള​തെ​ന്നും പ്രി​യ​ങ്ക വ്യ​ക്ത​മാ​ക്കി. ജ​മ്മു കാ​ഷ്മീ​ർ വി​ഷ​യ​ത്തി​ൽ പ്രി​യ​ങ്ക​യു​ടെ ആ​ദ്യ പ്ര​തി​ക​ര​ണ​മാ​ണ് ഇ​ത്.

ഭൂ​മി ത​ർ​ക്ക​ത്തി​ന്‍റെ പേ​രി​ൽ 10 ആ​ദി​വാ​സി​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ ഉ​ത്ത​ർ​പ്ര​ദേ​ശ് സോ​ൻ​ഭ​ദ്ര​യി​ലെ ഉം​ബ്ര ഗ്രാ​മ​ത്തി​ലാ​ണ് പ്രി​യ​ങ്ക സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ള്‍​ക്ക് ന​ല്‍​കി​യ വാ​ക്ക് പാ​ലി​ക്കു​ന്ന​തി​നാ​ണ് വീ​ണ്ടും ഇ​വി​ടെ എ​ത്തി​യ​തെ​ന്നും പ്രി​യ​ങ്ക മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് പ്രി​യ​ങ്ക നേ​ര​ത്തെ പ​ത്തു ല​ക്ഷം രൂ​പ വീ​തം ന​ല്കി​യി​രു​ന്നു.