ക​ര്‍​ണാ​ട​ക വി​മ​ത എം​എ​ല്‍​എ​മാ​ർ രാ​ജി​ക്ക​ത്ത് ന​ൽ​കി; തി​ടു​ക്ക​പ്പെ​ട്ട് സ്വീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് സ്പീ​ക്ക​ർ
ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​ത്തി​ലെ 10 വി​മ​ത എം​എ​ല്‍​എ​മാ​ർ വി​ധാ​ൻ സൗ​ധ​യി​ലെ​ത്തി സ്പീ​ക്ക​ർ​ക്ക് നേ​രി​ട്ട് രാ​ജി​ക്ക​ത്ത് ന​ൽ​കി. ഏ​ഴു കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ​മാ​രും മൂ​ന്നു ജെ​ഡി​എ​സ് വി​മ​ത​രു​മാ​ണ് രാ​ജി ന​ൽ​കി​യ​ത്. എ​ന്നാ​ൽ തി​ടു​ക്ക​പ്പെ​ട്ട് രാ​ജി സ്വീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് സ്പീ​ക്ക​ർ കെ.​ബി.​ര​മേ​ഷ് കു​മാ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

സു​പ്രീം​കോ​ട​തി നി​ര്‍​ദേ​ശ പ്ര​കാ​ര​മാ​ണ് മും​ബൈ​യി​ല്‍ നി​ന്ന് വി​മ​ത കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​ര്‍ ബംഗ​ളൂ​രു​വി​ല്‍ എ​ത്തി​യ​ത്. ബം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ എം​എ​ല്‍​എ​മാ​ര്‍ ക​ന​ത്ത പോ​ലീ​സ് കാ​വ​ലി​ലാ​ണ് വി​ധാ​ന്‍ സൗ​ധ​യി​ലെ​ത്തി​യ​ത്. ഇ​വ​ർ‌ സ്പീ​ക്ക​റു​ടെ ചേം​ബ​റി​ലെ​ത്തി​യാ​ണ് രാ​ജി​ക്ക​ത്ത് സ​മ​ർ‌​പ്പി​ച്ചത്.

മി​ന്ന​ൽ വേ​ഗ​ത്തി​ൽ കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് സ്പീ​ക്ക​ർ പ​റ​ഞ്ഞു. രാ​ജി​യി​ൽ രാ​ത്രി മു​ഴു​വ​ൻ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന ന​ട​ത്തും. രാ​ജി ച​ട്ട​പ്ര​കാ​രം ആ​ണോ​ന്നു നോ​ക്ക​ണ​മെ​ന്നും സ്പീ​ക്ക​ർ പ​റ​ഞ്ഞു. ആ​രെ​യെ​ങ്കി​ലും സം​ര​ക്ഷി​ക്കു​ക​യോ പു​റ​ത്താ​ക്കു​ക​യോ അ​ല്ല ല​ക്ഷ്യം. വി​മ​ത​രു​ടെ രാ​ജി​ക്കാ​ര്യ​ത്തി​ൽ മെ​ല്ല​പ്പോ​ക്ക് ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ചി​ല വാ​ർ​ത്ത​ക​ൾ വേ​ദ​ന​യു​ണ്ടാ​ക്കു​ന്നുവെന്നും പത്രസമ്മേളനത്തിൽ സ്പീക്കർ പറഞ്ഞു. ഭൂ​ക​മ്പം ഉ​ണ്ടാ​യ പോ​ലെ ആ​യി​രു​ന്നു എം​എ​ൽ​എ​മാ​രു​ടെ പെ​രു​മാ​റ്റം. ഈ ​ദൃ​ശ്യ​ങ്ങ​ൾ സു​പ്രീം​കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്നും സ്പീ​ക്ക​ർ അറിയിച്ചു.

അ​തേ​സ​മ​യം, മൂ​ന്ന് വി​മ​ത​രെ അ​യോ​ഗ്യ​രാ​ക്കാ​ന്‍ സ്പീ​ക്ക​ര്‍​ക്ക് ജെ​ഡി​എ​സ് ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ട്. നാ​ള​ത്തെ നി​യ​മ​സ​ഭാ​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് എം​എ​ൽ​എ​മാ​ര്‍​ക്ക് കോ​ൺ​ഗ്ര​സ് ചീ​ഫ് വി​പ്പും ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.