ഇ​ന്ത്യ- പാ​ക് മ​ത്സ​ര​ങ്ങ​ൾ തു​ട​ർ​ച്ചയാ​യു​ണ്ടാ​ക​ട്ടെ​യെ​ന്ന് പാ​ക്കി​സ്ഥാ​ൻ
ലണ്ടൻ: ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​യോ​ട് ക​ന​ത്ത പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങി​യെ​ങ്കി​ലും ഇ​നി​യും ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ നി​ര​വ​ധി മ​ത്സ​ര​ങ്ങ​ൾ ഉ​ണ്ടാ​ക​ട്ടെ​യെ​ന്ന് പാ​ക് ഭ​ര​ണ​കൂ​ടം. പാ​ക് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഷാ ​മെ​ഹ​മ്മൂ​ദ് ഖു​റേ​ഷി​യാ​ണ് ഈ ​ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ച​ത്. ഓ​ൾ ട്ര​ഫോ​ഡ് സ്റ്റേ​ഡി​യ​ത്തി​ലെ​ത്തി​യ ഖു​റേ​ഷി മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വേ​യാ​ണ് ഈ ​ആ​ഗ്ര​ഹം മു​ന്നോ​ട്ട് വ​ച്ച​ത്. ഇ​ത്ത​ര​ത്തി​ൽ മ​ത്സ​ര​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യി ന​ട​ക്കു​ന്ന​ത് ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും കാ​യി​ക മേ​ഖ​ല​യ്ക്കും ക്രി​ക്ക​റ്റി​നു​മെ​ല്ലാം ഏ​റെ ഗു​ണ​ക​ര​മാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​ര​ന്ത​ര​മാ​യു​ണ്ടാ​കു​ന്ന അ​ക്ര​മ സം​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം വ​ഷ​ളാ​വു​ക​യും ഇ​ന്ത്യ- പാ​ക്കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് പ​ര​മ്പ​ര​ക​ൾ സം​ഭ​വി​ക്കു​ന്ന​തി​ന് ത​ട​സം നേ​രി​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ആ​റു വ​ർ​ഷ​മാ​യി ഇ​രു രാ​ജ്യ​ങ്ങ​ളും മാ​ത്ര​മു​ള്ള ഒ​രു ഏ​ക​ദി​ന പ​ര​മ്പ​ര സം​ഭ​വി​ച്ചി​ട്ടില്ല- ഖു​റേ​ഷി ചൂ​ണ്ടി​ക്കാ​ട്ടി.​ഈ അ​വ​സ്ഥ​യ്ക്ക് മാ​റ്റ​മു​ണ്ടാ​ക​ണം. ഇ​ന്ത്യ- പാ​ക് പ​ര​മ്പ​ര​ക​ൾ തു​ട​ർ​ച്ച​യാ​യി ന​ട​ക്ക​ണം അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

നേ​ര​ത്തെ, ക​ഴി​ഞ്ഞ വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ലു​ണ്ടാ​യ പു​ൽ​വാ​മ ആ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ പാ​ക്കി​സ്ഥാ​നു​മാ​യി ഇ​നി മ​ത്സ​ര​ങ്ങ​ൾ ഒ​ന്നു​മു​ണ്ടാ​കി​ല്ലെ​ന്നും ലോ​ക​ക​പ്പി​ൽ പോ​ലും ക​ളി​ക്കേ​ണ്ട​തി​ല്ലെ​ന്നും ബി​സി​സി​ഐ നി​ല​പാ​ടെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് ഐ​സി​സി​യു​ടെ ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ട​പെട​ലി​നെ​ത്തു​ട​ർ​ന്ന് ഇ​ന്ത്യ നി​ല​പാ​ട് മാ​റ്റു​ക​യാ​യി​രു​ന്നു.