കോ​പ്പ: അ​ർ​ജ​ന്‍റീ​ന​യെ ഞെ​ട്ടി​ച്ച് കോ​ളം​ബി​യ, ജ​യം എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളി​ന്
ബ്ര​സീ​ലി​യ: കോ​പ്പ അ​മേ​രി​ക്ക​യി​ൽ അ​ർ​ജ​ന്‍റീ​ന​യ്ക്ക് ഞെ​ട്ടി​ക്കു​ന്ന തോ​ൽ​വി​യോ​ടെ തു​ട​ക്കം. കൊ​ളം​ബി​യ​യാ​ണ് എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് അ​ർ​ജ​ന്‍റീ​ന​യെ തോ​ൽ​പ്പി​ച്ച​ത്. ര​ണ്ടാം പ​കു​തി​യി​ലാ​ണ് കൊ​ളം​ബി​യ ര​ണ്ടു ഗോ​ളു​ക​ളും നേ​ടി​യ​ത്.

71-ാം മി​നി​റ്റി​ല്‍ റോ​ജ​ര്‍ മാ​ര്‍​ട്ടി​ന​സും 86-ാം മി​നി​റ്റി​ല്‍ ഡു​വാ​ന്‍ സ​പാ​റ്റ​യു​മാ​ണ് കൊ​ളം​ബി​യ​ക്ക് വേ​ണ്ടി ഗോ​ള്‍ നേ​ടി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ​പ​കു​തി മു​ത​ൽ പ​ഴ​യ പ്ര​താ​പ​ത്തി​ന്‍റെ നി​ഴ​ൽ പോ​ലു​മാ​കാ​ൻ അ​ർ​ജ​ന്‍റീ​ന​യ്ക്ക് സാ​ധി​ച്ചി​ല്ല.

ഓ​രോ നി​മി​ഷ​വും കൊ​ളം​ബി​യ​ൻ ക​രു​ത്തി​ന്‍റെ ആ​ധി​പ​ത്യ​മാ​യി​രു​ന്നു. ര​ണ്ടാം പ​കു​തി​യി​ൽ ഒ​രു​വ​ട്ടം കൊ​ളം​ബി​യ​ൻ ഗോ​ൾ​മു​ഖ​ത്തേ​ക്ക് പ​ന്തെ​ത്തി​യ​പ്പോ​ൾ മാ​ത്ര​മാ​ണ് മെ​സി​ക്കും കൂ​ട്ട​ർ​ക്കും ഒ​രേ​യൊ​രു ത​വ​ണ ഗോ​ൾ പ്ര​തീ​ക്ഷ ഉ​യ​ർ​ന്ന​ത്. എ​ന്നാ​ൽ അ​വി​ടെ​യും നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം.

ര​ണ്ടാം പ​കു​തി​യി​ൽ മ​റ്റു ചി​ല മു​ന്നേ​റ്റ​ങ്ങ​ൾ​ക്കു കൂ​ടി മെ​സി​പ്പ​ട ശ്ര​മി​ച്ചെ​ങ്കി​ലും അ​തൊ​ന്നും ഗോ​ൾ നേ​ട്ട​ത്തി​ലേ​ക്ക് എ​ത്താ​ൻ മാ​ത്രം പോ​ന്ന​താ​യി​രു​ന്നി​ല്ല. ഒ​ടു​വി​ൽ 71ാം മി​നി​റ്റി​ൽ റോ​ജ​ർ മാ​ർ​ട്ടി​ന​സി​ലൂ​ടെ കൊ​ളം​ബി​യ മ​ത്സ​ര​ത്തി​ൽ ലീ​ഡ് നേ​ടി. അ​തോ​ടെ അ​ർ​ജ​ന്‍റീ​ന കൂ​ടു​ത​ൽ സ​മ്മ​ർ​ദ​ത്തി​ലാ​യി. ഇ​നി​യോ​രു ഗോ​ൾ കൂ​ടി വീ​ഴ​രു​ത് എ​ന്ന ചി​ന്ത​യോ​ടെ അ​വ​ർ കൂ​ടു​ത​ൽ പ്ര​തി​രോ​ധ​ത്തി​ലേ​ക്ക് ഉ​ൾ​വ​ലി​ഞ്ഞു.

അ​തോ​ടെ കൊ​ളം​ബി​യ​ൻ പ്ര​തി​രോ​ധ​ക്കോ​ട്ട​യു​ടെ അ​ടു​ത്തേ​ക്ക് പോ​ലും ചി​ല​സ​മ​യ​ങ്ങ​ളി​ൽ പ​ന്തെ​ത്താ​തെ​യാ​യി. എ​ന്നാ​ൽ, സ​മ്മ​ർ​ദ​ത്തി​ലാ​യ അ​ർ​ജ​ന്‍റൈ​ൻ പ്ര​തി​രോ​ധം പൊ​ളി​ക്കാ​ൻ അ​വ​ർ​ക്ക് അ​ധി​കം ക​ഷ്ട​പ്പെ​ടേ​ണ്ടി​യും വ​ന്നി​ല്ല. ഒ​ടു​വി​ൽ, പ​ക​ര​ക്കാ​ര​നാ​യി ഇ​റ​ങ്ങി​യ ഡു​വ​ൻ സ​പാ​റ്റ​യി​ലൂ​ടെ കൊ​ളം​ബി​യ ര​ണ്ടാ​മ​ത്തെ ഗോ​ളും ജ​യ​വും സ്വ​ന്ത​മാ​ക്കി.