കോ​ണ്‍​ഗ്ര​സ് ബി​ജെ​പി​യു​ടെ റി​ക്രൂ​ട്ടിം​ഗ് കേ​ന്ദ്ര​മാ​യി മാ​റി; പ​രി​ഹ​സി​ച്ച് പി​ണ​റാ​യി
കൊ​ച്ചി: കോ​ണ്‍​ഗ്ര​സ് ബി​ജെ​പി​യു​ടെ റി​ക്രൂ​ട്ടിം​ഗ് കേ​ന്ദ്ര​മാ​യി മാ​റു​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. എ​ഐ​സി​സി മു​ൻ വ​ക്താ​വ് ടോം ​വ​ട​ക്ക​ൻ ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം. ഇ​തി​ൽ ആ​ശ്ച​ര്യ​പ്പെ​ടേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും ഒ​രു​പാ​ടു നേ​താ​ക്ക​ൾ കോ​ണ്‍​ഗ്ര​സ് വി​ട്ടു പോ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

കോ​ണ്‍​ഗ്ര​സി​നെ സം​ബ​ന്ധി​ച്ച് ഇ​തു പു​തു​മ​യു​ള്ള കാ​ര്യ​മ​ല്ല. ഏ​റ്റ​വും വ​ലി​യ പോ​രാ​ട്ടം ന​ട​ന്നു​വെ​ന്നു കോ​ണ്‍​സ്രു​കാ​ർ ത​ന്നെ പ​റ​യു​ന്ന ഗു​ജ​റാ​ത്തി​ൽ നാ​ലോ, അ​ഞ്ചോ പേ​ർ ബി​ജെ​പി​യി​ലേ​ക്കു പോ​യി. ബി​ജെ​പി​യു​ടെ റി​ക്രൂ​ട്ടിം​ഗ് കേ​ന്ദ്ര​മാ​യി കോ​ണ്‍​ഗ്ര​സ് മാ​റി​ക്ക​ഴി​ഞ്ഞി​രി​ക്കു​ന്നു. ഇ​തി​ന്‍റെ ഒ​ടു​വി​ല​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണു ടോം ​വ​ട​ക്ക​ന്‍റെ ബി​ജെ​പി പ്ര​വേ​ശം- മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യി​ച്ച കോ​ണ്‍​ഗ്ര​സ് ജ​ന​പ്ര​തി​നി​ധി​ക​ൾ ബി​ജെ​പി​യി​ലേ​ക്കു മാ​റു​ന്ന​ത് ക​ഷ്ട​ക​ര​മാ​യ കാ​ര്യ​മാ​ണെ​ന്നും ഈ ​സാ​ഹ​ച​ര്യം കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്കി വോ​ട്ട​ർ​മാ​ർ പ്ര​തി​ക​രി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു.