"​പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ട്ട രേ​ഖ​ക​ൾ​ക്ക് ര​ഹ​സ്യ സ്വ​ഭാ​വ​മി​ല്ല’; റ​ഫാ​ലി​ൽ സു​പ്രീം​കോ​ട​തി
ന്യൂ​ഡ​ൽ​ഹി: റ​ഫാ​ൽ പു​ന​പ​രി​ശോ​ധ​നാ ഹ​ർ​ജി​ക​ളി​ൽ വി​ധി പ​റ​യു​ന്ന​തു സു​പ്രീം​കോ​ട​തി മ​റ്റൊ​രു ദി​വ​സ​ത്തേ​ക്കു മാ​റ്റി. ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യി അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബ​ഞ്ചി​ന്േ‍​റ​താ​ണു തീ​രു​മാ​നം.

പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ൽ​നി​ന്നു ചോ​ർ​ന്ന ര​ഹ​സ്യ രേ​ഖ​ക​ൾ റ​ഫാ​ൽ കേ​സി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മോ വേ​ണ്ട​യോ എ​ന്ന​തി​ലാ​ണു സു​പ്രീം കോ​ട​തി വ്യാ​ഴാ​ഴ്ച വാ​ദം കേ​ട്ട​ത്. ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി സ​ർ​ക്കാ​ർ രേ​ഖ​ക​ൾ മോ​ഷ്ടി​ച്ചു പ​ക​ർ​പ്പ് പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു എ​ന്ന വാ​ദ​ത്തി​ൽ അ​റ്റോ​ർ​ണി ജ​ന​റ​ൽ ഉ​റ​ച്ചു​നി​ന്നു. മാ​ധ്യ​മ​ങ്ങ​ൾ വ​ഴി ചോ​ർ​ന്ന രേ​ഖ​ക​ൾ നീ​ക്കം ചെ​യ്യ​ണ​മെ​ന്നും എ​ജി കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ൽ പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ട്ടു ക​ഴി​ഞ്ഞ സ്ഥി​തി​ക്കു റ​ഫാ​ൽ രേ​ഖ​ക​ൾ​ക്ക് ര​ഹ​സ്യ സ്വ​ഭാ​വ​മി​ല്ലെ​ന്നു ജ​സ്റ്റീ​സ് കെ.​എം. ജോ​സ​ഫ് ചൂ​ണ്ടി​ക്കാ​ട്ടി. ഒൗ​ദ്യോ​ഗി​ക ര​ഹ​സ്യ നി​യ​മ​ത്തെ​ക്കാ​ളും അ​ധി​കാ​രം വി​വ​രാ​വ​കാ​ശ നി​യ​മ​ത്തി​നു​ണ്ടെ​ന്നും സു​പ്രീം കോ​ട​തി പ​റ​ഞ്ഞു. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​യ രേ​ഖ​ക​ൾ കോ​ട​തി പ​രി​ഗ​ണി​ക്ക​രു​തെ​ന്ന് പ​റ​യാ​ൻ എ​ങ്ങ​നെ സാ​ധി​ക്കു​മെ​ന്ന് ഹ​ർ​ജി​ക്കാ​ര​നാ​യ അ​ഭി​ഭാ​ഷ​ക​ൻ പ്ര​ശാ​ന്ത് ഭൂ​ഷ​ണും വാ​ദി​ച്ചു.

ഇ​തോ​ടെ ര​ഹ​സ്യ നി​രോ​ധ​ന നി​യ​മ പ്ര​കാ​രം രേ​ഖ​ക​ൾ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ കേ​ന്ദ്ര​ത്തി​ന്‍റെ അ​നു​വാ​ദം വേ​ണ​മെ​ന്ന് എ​ജി നി​ല​പാ​ടെ​ടു​ത്തു. ഇ​തി​നു​പി​ന്നാ​ലെ രേ​ഖ​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം എ​ടു​ത്ത ശേ​ഷ​മേ റ​ഫാ​ൽ പു​ന​പ​രി​ശോ​ധ​നാ ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ക്കൂ എ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് വ്യ​ക്ത​മാ​ക്കി.