ക​ലി​ഫോ​ർ​ണി​യ വെ​ടി​വ​യ്പ്: 12 പേ​ർ കൊ​ല്ല​പ്പെ​ട്ടു
തൗ​സ​ന്‍റ് ഓ​ക്ക്സ്: ക​ലി​ഫോ​ർ​ണി​യ​യി​ലെ തൗ​സ​ന്‍റ് ഓ​ക്ക്സ് ന​ഗ​ര​ത്തി​ലെ ബാ​റി​ല്‍ ന​ട​ന്ന വെ​ടി​വ​യ്പി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഉ​ൾ​പ്പെ​ടെ 12 പേ​ർ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. പ്രാ​ദേ​ശി​ക സ​മ​യം ബു​ധ​നാ​ഴ്ച രാ​ത്രി 11.20 ന് ​ആ​യി​രു​ന്നു സം​ഭ​വം.

ആ​ക്ര​മ​ണം ന​ട​ക്കു​മ്പോ​ൾ 200 പേ​ർ ബാ​റി​നു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്നു. സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഈ ​സ​മ​യം ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​ത്. അ​ക്ര​മി​യും കൊ​ല്ല​പ്പെ​ട്ടു. ഇ​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

സം​ഗീ​ത പ​രി​പാ​ടി ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​മ്പോ​ൾ ക​റു​ത്ത വ​സ്ത്രം ധ​രി​ച്ചെ​ത്തി​യ അ​ക്ര​മി വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. പുക ഗ്രനേഡ് എറിഞ്ഞതിനു ശേഷമായിരുന്നു വെടിവയ്പ്. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രി​ല്‍ പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​ണ്.