അമലനഗർ: ലോക ഫാർമസിസ്റ്റ് ദിനാചരണത്തിന്റെ ഭാഗമായി അമല മെഡിക്കൽ കോളജ് ആശുപത്രിയിലെ ഫാർമസിസ്റ്റുകൾ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ലോകാരോഗ്യ ആവശ്യങ്ങളിൽ ഫാർമസിസ്റ്റുകളുടെ പങ്കിനെ അടിസ്ഥാനമാക്കി ഫ്ലാഫ് മോബും റാലിയും ബലൂൺ റിലീസിംഗും നടത്തി. ജോയിന്റ് ഡയറക്ടർ ഫാ. ജെയ്സൺ മുണ്ടൻമാണി സിഎംഐ പ്രസംഗിച്ചു.
170 അംഗങ്ങളുള്ള അമല ഫാർമസി സ്റ്റാഫ് അംഗങ്ങൾക്കു വെൽനസ് പരിപാടികളും നടത്തി. ചീഫ് ഫാർമസിസ്റ്റ് ഡോ. ലിജോ ജേക്കബ്, ഫാർമസി ഇൻ ചാർജ് സിസ്റ്റർ മിൽഡ, സ്റ്റാഫ് കോ ഓർഡിനേറ്റർ വിൻസി എന്നിവർ നേതൃത്വം നൽകി. ജോയിന്റ് ഡയറക്ടർമാരായ ഫാ. ആന്റണി പെരിഞ്ചേരി, ഫാ. ഷിബു പുത്തൻപുരയ്ക്കൽ, ഫാ. ആന്റണി മണ്ണുമ്മൽ, ബ്രദർ ജിയോ പാറയ്ക്ക എന്നിവരും പങ്കെടുത്തു.