കുന്നംകുളം: നൂറാം വാർഷിക നിറവിൽ എത്തിനിൽക്കുന്ന ചിറളയം എച്ച്സിസി ജിയുപി സ്കൂൾ ഒരു സ്നേഹ സമാഗമത്തിനുകൂടി തിരി തെളിയിച്ചു. പൂർവ അധ്യാപകർ, ലോക്കൽ മാനേജർമാർ, സിസ്റ്റേഴ്സ്, പിടിഎ പ്രസിഡന്റുമാർ എന്നിവർക്ക് ഒത്തുചേരാനും ഓർമകൾ പങ്കുവയ്ക്കാനുമുള്ള ഒരു വേദിയായിരുന്നു "സ്നേഹസമാഗമം'.
സെന്ററിനറി കമ്മിറ്റി ചെയർമാൻ സി.കെ. സദാനന്ദൻ പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ലീല ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ അൻസ ജോസ്, സിസ്റ്റർ ജസ്റ്റിന, മുൻ പിടിഎ പ്രസിഡന്റുമാരായ കെ.സി. ബാബു, രാജീവ്, ശസുധാകരൻ, ലത്തീഫ്, ഷാജി, ഗീവർഗീസ്, ജാസിൻ പി ജോബ്, സിസ്റ്റർ അനില, സിജിൽ, അധ്യാപക പ്രതിനിധി ജെസ്സി, അന്ന എന്നിവർ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.