ഇരവിമംഗലം: സെന്റ് മേരീസ് ഇടവകയുടെ സുവർണജൂബിലിയോടനുബന്ധിച്ചു സംഘടിപ്പിച്ച ലാ ഫെമിന വനിതാസംഗമം പിന്നണിഗായിക ജോയ്സ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വികാരി റവ. ഡോ. ജോൺസൺ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു.
മദർ സുപ്പീരിയർ സിസ്റ്റർ മേഴ്സി ഫ്രാൻസിസ്, ജൂബിലി കൺവീനർ ബാബു കൊടി, കൈക്കാരൻ കെ.എൻ. ബിജു, ബ്രദർ പ്രിൻസ് ചിറ്റിലപ്പിള്ളി, ലാ ഫെമിന ക്യൂൻ പ്രീജ പ്രിൻസ്, ജനറൽ കൺവീനർ ഷിജി ലോയ് എന്നിവർ പ്രസംഗിച്ചു. സ്ത്രീകളും ആരോഗ്യപ്രശ്നങ്ങളും എന്ന വിഷയത്തിൽ ഡോ. വി.എസ്. ശോഭന ക്ലാസെടുത്തു.