നെല്ലിക്കുന്ന്: സെന്റ് സെബാസ്റ്റ്യൻ ഇടവകയിലെ സീനിയർ സിഎൽസി ഇടവകതലത്തിൽ സംഘടിപ്പിച്ച കുടുംബസംഗമം വികാരി ഫാ. ജെയിംസ് വടക്കൂട്ട് ഉദ്ഘാടനം ചെയ്തു. സീനിയർ സിഎൽസി പ്രസിഡന്റ് വർഗീസ് വാകയിൽ അധ്യക്ഷനായി. അതിരൂപത മുൻപ്രസിഡന്റ് എ.ഡി. ഷാജു, ഇടവക ട്രസ്റ്റി ബിജു കോട്ടപ്പറമ്പിൽ, സെക്രട്ടറി പ്രിൻസ് പുതുശേരി, കൺവീനർ ജോജൻ പടയാട്ടിൽ എന്നിവർ പ്രസംഗിച്ചു. സിൽവർ ജൂബിലി ആഘോഷിക്കുന്ന ജെയ്സൺ അഞ്ചേരി-ബിന്ദു ദമ്പതികളെ ആദരിച്ചു.