വെള്ളിക്കുളങ്ങര: തെരുവുനായ കുറുകെചാടിയതിനെ തുടര്‍ന്ന് സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മധ്യവയസ്കന് മരിച്ചു. മാരാങ്കോട് പള്ളായിവീട്ടില്‍ വറീതിന്റെ മകന് ജോണിയാണ് (50) മരിച്ചത്.
കഴിഞ്ഞദിവസം വൈകീട്ട് മോനൊടി-കോടാലി റോഡില്‍ വച്ചായിരുന്നു അപകടം. സാരമായി പരിക്കേറ്റ ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചെ 3.30 ഓടെ മരിച്ചു. വെള്ളിക്കുളങ്ങര പോലീസ് മേല്‍നടപടി സ്വീകരിച്ചു