കാട്ടൂര്‍: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കാട്ടൂര്‍ - എടത്തിരുത്തി മര്‍ച്ചന്റ്സ് അസോസിയേഷന് നടത്തിയ സൂചനാസമരം വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ സെക്രട്ടറി എന്‍.ആര്. വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. കാട്ടൂര്‍ - എടത്തിരുത്തി മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ്് രഞ്ചില്‍ തേക്കാനത്ത് അധ്യക്ഷനായി.
നിയോജകമണ്ഡലം പ്രസിഡന്റ്് എബിന് വെള്ളാനിക്കാരന്‍, എന്‍.ജി. ശിവരാമന്, വനിതാവിംഗ് പ്രസിഡന്റ് ശ്രീദേവി വിജയന് എന്നിവര്‍ പ്രസംഗിച്ചു.
പ്ലാസ്റ്റിക് മാലിന്യം കുറവുള്ള കച്ചവടക്കാര്‍ക്ക് യൂസര്‍ ഫീ ഇളവ് നല്‍കുക, മുടി, തുണിക്കഷണങ്ങള്‍, കോഴി മാലിന്യം തുടങ്ങിയവകൂടി പഞ്ചായത്ത് എടുത്തു സംസ്കരിക്കുക, റൈസ് മില്ല്, സ്വര്‍ണക്കട, ഓഫീസുകള്പോലെ തീരെ മാലിന്യം ഇല്ലാത്തവര്‍ക്ക് ഇളവ് നല്‍കുക, പഞ്ചായത്ത് പണം അടക്കാത്തതിനാല്‍ നിന്നുപോയ മാര്‍ക്കറ്റിലെ കുടിവെള്ള പൈപ്പ് പുനഃസ്ഥാപിക്കുക, അനധികൃത തെരുവോരക്കച്ചവടം നിരോധിക്കുക എന്നിവയാണ് മര്‍ച്ചന്റ്സ് അസോസിയേഷന് ഉന്നയിക്കുന്ന ആവശ്യങ്ങള്‍.