ചേർപ്പ്: തിമില കലാകാരൻ പെരുവനം കൃഷ്ണകുമാറിന്റെ ഷഷ്ടിപൂർത്തി ആഘോഷിച്ചു.
പെരുവനം മേക്കാവ് ഭഗവതിക്ഷേത്രത്തിൽനടന്ന ചടങ്ങിൽ ക്ഷേത്രം ജീവനിക്കാരും മേൽശാന്തി പാലക്കിഴി മഠം ശ്രീനിവാസൻ എംബ്രാന്തിരിയും ചേർന്നു പുരസ്കാരം സമർപ്പിച്ചു. പെരുവനം കുട്ടൻമാരാർ, പെരുവനം സതീശൻമാരാർ, ചെറുശേരി കുട്ടൻമാരാർ, പരയ്ക്കാട് തങ്കപ്പൻമാരാർ തുടങ്ങിയവർ പങ്കെടുത്തു. പെരുവനം സതീശൻമാരാർ നയിച്ച പഞ്ചാരിമേളവും പെരുവനം കൃഷ്ണകുമാർ നയിച്ച പഞ്ചവാദ്യവും ഉണ്ടായിരുന്നു. പെരുവനം ഹരിദാസ്, ചേലക്കര സൂര്യൻ, തൃക്കൂർ അനിൽ, ഊരകം ഉണ്ണി എന്നിവർ സഹപ്രമാണിമാരായി.