മുളങ്കുന്നത്തുകാവ്: ലോക ആൽസ് ഹൈമേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു.
പ്രിൻസിപ്പൽ ഡോ. എൻ. അശോകൻ ഉദ്ഘാടനം ചെയ്തു. സൂപ്രണ്ട് ഇൻചാർജ് ഡോ. രാധിക, ന്യൂറോളജി വിഭാഗം മേധാവി ഡോ. ബൈജു, വൈസ് പ്രിൻസിപ്പൽ ഡോ. സനൽകുമാർ, നഴ്സിംഗ് കോളജ് പ്രിൻസിപ്പൽ ഡോ. രമാദേവി, മെഡിസിൻ വിഭാഗം മേധാവി ഡോ. ഷാജിത്, ഡോ. ഉഷ, ഡോ. ജെ.പി. പദ്മ എന്നിവർ പ്രസംഗിച്ചു. നഴ്സിംഗ്, മെഡിക്കൽ കോളജ് വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറി.