കൊച്ചി: വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാനുള്ള കെഎസ്ഇബി നീക്കത്തിനെതിരെ ജനകീയ പ്രതിരോധം തീര്ക്കാമൊരുങ്ങി ആം ആദ്മി പാര്‍ട്ടി. ഇതിന്റെ ഭാഗമായി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നാളെ വിവിധ ജില്ലകളില്‍ ജനകീയ തെളിവെടുപ്പ് സംഘടിപ്പിക്കും.
എറണാകുളത്ത് പബ്ലിക് ലൈബ്രറിക്ക് സമീപമുള്ള സി. അച്യുതമേനോന് ഹാളില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം നാലു വരെയാണ് പൊതുതെളിവെടുപ്പ്. തെളിവെടുപ്പ് പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അധികൃതര്‍ അറിയിച്ചു.