ആലുവ: ആലുവയിൽ ഒന്നര വയസ് പ്രായമായ പെൺകുട്ടിയ്ക്ക് എച്ച്1 എൻ1 റിപ്പോർട്ട് ചെയ്തു. പിതാവിൽ നിന്ന് പകർന്നതാകാമെന്നാണ് കരുതുന്നത്. ആലുവ നഗരത്തിൽ താമസിക്കുന്ന കുടുംബമാണിത്.
വിട്ടുമാറാത്ത പനിയോടെയാണ് കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ഇന്നലെയാണ് പോസീറ്റീവ് ആണെന്ന പരിശോധനാ ഫലം ലഭിച്ചത്. അമ്മയ്ക്കും പകരാനുള്ള സാധ്യതയും ആരോഗ്യ വകുപ്പ് കാണുന്നുണ്ട്.