പെരുന്പാവൂർ: റിട്ട. എസ്ഐ കുഴഞ്ഞുവീണ് മരിച്ചു. പെരുന്പാവൂർ മരുത് കവല പോയ്ക്കാട്ടിൽ വീട്ടിൽ പി.കെ. എൽദോസ് (63) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 3.30ന് വീട്ടിൽ കുഴഞ്ഞ് വീഴുകയായിരുന്നു.
സംസ്കാരം ഇന്ന് നാലിന് പെരുന്പാവൂർ ബഥേൽ സുലോക്ക പള്ളിയിൽ. ഭാര്യ: സിബി എൽദോസ് പെരുമാനി വള്ളാകുളം കുടുംബാംഗം. മക്കൾ: ആഷിൽ (ഖത്തർ), അഖിൽ (ബഹറിൻ).