കൂത്താട്ടുകുളം: നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിലേക്ക് ഇടിച്ചു കയറി. ഇന്നലെ രാവിലെ 10ഓടെ വാളിയപ്പാടം പാലത്തിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ മതിലിലേക്ക് വാഹനം ഇടിച്ചു കയറുകയായിരുന്നു.
തിരുമാറാടി സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാർ ഓടിച്ചിരുന്നയാൾക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെതുടർന്ന് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. വാഹനം ഇടിച്ചു കയറിയതിനെതുടർന്ന് റോഡരികിലെ സൈൻ ബോർഡുകൾ തകർന്നു.