കൊച്ചി: നാളികേര വികസന ബോർഡിന്റെ നോൺ എക്സിക്യൂട്ടീവ് ചെയർമാനായി സുബ്ബ നാഗരാജൻ ചുമതലയേറ്റു. തമിഴ്നാട്ടിലെ രാമനാഥപുരം സ്വദേശിയാണ്. ബിജെപി തമിഴ്നാട് സംസ്ഥാന വൈസ് പ്രസിഡന്റായ സുബ്ബ നാഗരാജൻ നേരത്തെ തൂത്തുക്കുടിയിലെ വി.ഒ. ചിദംബരം തുറമുഖത്തിന്റെ ട്രസ്റ്റിയായും സേവനമനുഷ്ഠിച്ചിരുന്നു.