ക്വാ​ർ​ട്ടേ​ഴ്സിലെ മോഷണം: പ്രതി പിടിയിൽ
Thursday, September 26, 2024 6:06 AM IST
വ​ണ്ടി​പ്പെ​രി​യാ​ർ: ക്വാ​ർ​ട്ടേ​ഴ്സ് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യാ​ളെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പി​ച്ചു. ഇ​തോ​ടെ മ​റ്റ് ര​ണ്ട് മോ​ഷ​ണ​ങ്ങ​ൾ കൂ​ടി തെ​ളി​ഞ്ഞു.

കീ​രി​ക്ക​ര സ്വ​ദേ​ശി മ​ഹേ​ന്ദ്ര​നെ​യാ (21 ) ണ് ​നാ​ട്ടു​കാ​രും മ​റ്റും ചേ​ർ​ന്ന് പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ചു​ര​ക്കു​ളം എ​സ്റ്റേ​റ്റി​ലെ സൂ​പ്പ​ർ വൈ​സ​ർ രാ​ജേ​ഷി​ന്‍റെ ക്വാ​ർ​ട്ടേ​ഴ്സി​ൽ​നി​ന്നാ​ണ് പ​ണ​വും സ്വ​ർ​ണ​വും മോ​ഷ്ടി​ച്ച​ത്.


വ​ണ്ടി​പ്പെ​രി​യാ​ർ ന​ല്ല​ത​മ്പി കോ​ള​നി​യി​ലെ വീ​ട്ടി​ൽ​നി​ന്നും​ മ​ഞ്ജു​മ​ല പു​തു​വ​ലി​ൽ ഓ​ട്ടോ ഡ്രൈ​വ​റു​ടെ വീ​ട്ടി​ൽ​നി​ന്നും മോ​ഷ​ണം ന​ട​ത്തി​യ​ത് മ​ഹേ​ന്ദ്ര​നാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.