ക്നാ​നാ​യ കോ-​ഓ​പ്പ​റേ​റ്റീ​വ് ക്രെഡി​റ്റ് സൊ​സൈ​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം
Wednesday, September 25, 2024 5:25 AM IST
ക​രി​ങ്കു​ന്നം: ക്നാ​നാ​യ കോ-​ഓ​പ്പ​റേ​റ്റീ​വ് ക്രെ​ഡി​റ്റ് സൊ​സൈ​റ്റി​യു​ടെ ക​രി​ങ്കു​ന്നം ബ്രാ​ഞ്ച് ഉ​റു​ന്പി​ൽ ബി​ൽ​ഡിം​ഗി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. പി.​ജെ.​ ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ പ്ര​ഫ.​ ജോ​യി മു​പ്രാ​പ്പ​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ​ള്ളി​വി​കാ​രി ഫാ.​ ജയിം​സ് വ​ട​ക്കേ​ക്ക​ണ്ടം​ക​രി അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സൊ​സൈ​റ്റി ഡ​യ​റ​ക്ട​ർ ജി​ൻ​മോ​ൻ മ​ഠ​ത്തി​ൽ നി​ക്ഷേ​പ സ്വീ​ക​ര​ണം ന​ട​ത്തി.

ഡ​യ​റ​ക്ട​ർ ബേ​ബി സൈ​മ​ണ്‍ മു​ള​വേ​ലി​പ്പു​റ​ത്ത് ഓ​ഹ​രി​ പ​ത്ര​വി​ത​ര​ണം ന​ട​ത്തി. സൊ​സൈ​റ്റി വൈ​സ് ചെ​യ​ർ​മാ​ൻ തോ​മ​സ് പീ​ടി​ക​യി​ൽ, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ബെ​ന്നി പോ​ൾ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജോ​ജി എ​ടാ​ന്പു​റ​ത്ത്, കെ.​എ​സ്.​അ​ജി​മോ​ൻ, വ്യാ​പാ​രി​വ്യ​വ​സാ​യി സ​മി​തി പ്ര​സി​ഡ​ന്‍റ് തോ​മ​സു​കു​ട്ടി കു​ര്യ​ൻ, വ്യാ​പാ​രി​വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് ബി​ജോ​യി ജ​യിം​സ്, ഡ​യ​റ​ക്ട​ർ​മാ​രാ​യ ടോ​മി മാ​ത്യു, ഷൈ​ജി കു​ര്യാ​ക്കോ​സ്, ജയിം​സ് തോ​മ​സ്, ജ​ന​റ​ൽ മാ​നേ​ജ​ർ ജോ​സ് പി.​ ജോ​ർ​ജ്, ബ്രാ​ഞ്ച് മാ​നേ​ജ​ർ ദി​വ്യ മാ​ത്യു, ബി​സി​ന​സ് ഹെ​ഡ് എ​ലി​സ​ബ​ത്ത് ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.