ബേ​ബിച്ചേ​ട്ട​ന്‍റെ പ​ത്ര​വി​ത​ര​ണ​ത്തി​ന് എ​ഴു​പ​ത് വ​യ​സ്
Wednesday, September 25, 2024 5:25 AM IST
ചെറു​തോ​ണി: ബേ​ബിച്ചേ​ട്ട​ൻ പ​ത്ര​വി​ത​ര​ണം ആ​രം​ഭി​ച്ചി​ട്ട് ഇ​ന്ന് എ​ഴു​പ​ത് വ​ർ​ഷം പൂ​ർ​ത്തി​യാ​വു​ന്നു. മൂ​ന്നു ത​ല​മു​റ​യ്ക്ക് വാ​ർ​ത്ത​ക​ൾ അ​റി​യാ​നു​ള്ള അ​വ​സ​രം ഒ​രു​ക്കി​യ തോ​പ്രാം​കു​ടി സ്വ​ദേ​ശി വ​ട​ക്കേ​മു​റി​യി​ൽ ബേ​ബി 82-ാം വ​യ​സി​ലും ചൂ​ടു​ള്ള വാ​ർ​ത്ത​ക​ളു​മാ​യി പ​ത്ര​വി​ത​ര​ണം തു​ട​രു​ക​യാ​ണ്.

സൈ​ക്കി​ളും ബൈ​ക്കും കാ​റു​മൊ​ന്നു​മി​ല്ലാ​തെ തോ​പ്രാം​കു​ടി​യി​ലെ ക​ല്ലും മു​ള്ളും നി​റ​ഞ്ഞ ദു​ർ​ഘ​ട​വ​ഴി​യി​ലൂ​ടെ ന​ട​ന്നാ​ണ് പ​ത്ര​വി​ത​ര​ണം ന​ട​ത്തു​ന്ന​ത്. ഇ​ത്ര​യും പ്രാ​യ​മാ​യി​ട്ടും പ്രാ​യ​ത്തെ അ​വ​ഗ​ണി​ച്ച് പ​ത്ര ഏ​ജ​ൻ​സി ന​ട​ത്തു​ന്ന ഏ​ക വ്യ​ക്തി ബേ​ബി​ച്ചേ​ട്ട​നാ​യി​രി​ക്കും.

12 വ​യ​സു​ള്ള​പ്പോ​ൾ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ ദീ​പി​ക​യു​ടെ പ​ത്ര​വി​ത​ര​ണ​ക്കാ​ര​നാ​യി​ട്ടാ​യി​രു​ന്നു തു​ട​ക്കം. പി​ന്നീ​ട് കു​ടും​ബക്കാർ ക​ണ്ണൂ​രി​ലേ​ക്ക് താ​മ​സം മാ​റി​യ​പ്പോ​ൾ സ്വ​ന്ത​മാ​യി ഇവിടെ പ​ത്ര ഏ​ജ​ൻ​സി തു​ട​ങ്ങി. വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ൻ​പ് പ​റ​ക്ക​മു​റ്റാ​ത്ത നാലു മ​ക്ക​ളു​മാ​യി മ​ല​ക​യ​റി തോ​പ്രാംകു​ടി​യി​ലെ​ത്തു​മ്പോ​ൾ ജീ​വി​തം മു​ന്നോ​ട്ടു ന​യി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​ത്ത​ തൊ​ഴി​ലും പ​ത്ര ഏ​ജ​ൻ​സി​യാ​യി​രു​ന്നു.


ഇ​ടു​ക്കി​യി​ലെ​ത്തി പ​ത്ര ഏ​ജ​ൻ​സി ഏ​റ്റെ​ടു​ത്ത​തു​മു​ത​ൽ ദീ​പി​ക ദി​ന​പ​ത്രം ത​ന്‍റെ മു​ന്നോ​ട്ടു​ള്ള യാ​ത്ര​ക്ക് ഏ​റെ സ​ഹാ​യി​യാ​യി ഒ​പ്പം നി​ന്നി​രു​ന്നു. ഇ​ടു​ക്കി​യി​ലെ​ത്തി ഏ​ജ​ൻ​സി​യെ​ടു​ത്ത​തീ​യ​തി ബേ​ബി​ച്ചേ​ട്ട​ൻ മ​ന​സി​ൽ മാ​യാ​തെ കു​റി​ച്ചി​ട്ടി​രി​ക്കു​ന്നു 06.06.1964. 44 പ​ത്ര​ത്തി​ൽ തു​ട​ങ്ങി നാ​ലാ​യി​ര​ത്തോ​ളം വ​രി​ക്കാ​ർ​വ​രെ ബേ​ബി​ച്ചേ​ട്ട​നു​ണ്ടാ​യി​രു​ന്ന കാ​ല​മു​ണ്ടാ​യി​രു​ന്നു.

ഇ​പ്പോ​ഴും വെ​ളു​പ്പി​നെ​ഴു​ന്നേ​റ്റു മു​രി​ക്കാ​ശേ​രിയി​ലും തോ​പ്രാം​കു​ടി​യി​ലു​മെ​ല്ലാം പ​ത്ര​മെ​ത്തി​ക്കു​ന്നു. ഇ​പ്പോ​ൾ ബേ​ബി​ച്ചേ​ട്ട​ന്‍റെ പി​ൻ​ഗാ​മി​യാ​യി മ​ക​ൻ ജി​ജി ഈ ​മേ​ഖ​ല​യി​ലു​ണ്ട്.

രാ​വി​ലെ ക​ട്ട​പ്പ​ന മു​ത​ൽ ജി​ല്ലാ ആ​സ്ഥാ​നം പി​ന്നി​ട്ട് തോ​പ്രാം​കു​ടി​യി​ൽ വ​രെ വാ​ഹ​ന​ത്തി​ൽ പ​ത്ര​ക്കെ​ട്ടെ​ത്തി​ക്കു​ന്ന​ത് ജി​ജി​യാ​ണ്. നാ​ലു​മ​ക്ക​ളി​ൽ രണ്ട് പെ​ൺ​മ​ക്ക​ൾ വി​വാഹി​ത​രാ​യി ക​ണ്ണൂ​രി​ൽ താ​മ​സി​ക്കു​ന്നു.

ഒ​രു മ​ക​ൻ അ​കാ​ല​ത്തി​ൽ വി​ട പ​റ​ഞ്ഞു. ബേ​ബിച്ചേ​ട്ട​ന്‍റെ ആ​ഗ്ര​ഹം ക​ഴി​യു​ന്നി​ട​ത്തോ​ളം കാ​ലം പ​ത്ര ഏ​ജ​ൻ​സി​യുമായി ക​ഴി​യ​ണ​മെ​ന്ന​താ​ണ്.