വ​ഴി​ത്ത​ല സ​ഹ​. ബാ​ങ്ക് ശ​താ​ബ്ദി​യാ​ഘോ​ഷം ഇന്ന്
Wednesday, September 25, 2024 5:24 AM IST
തൊ​ടു​പു​ഴ: വ​ഴി​ത്ത​ല സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ഒ​രു വ​ർ​ഷം നീ​ണ്ടുനി​ൽ​ക്കു​ന്ന ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ​യും വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം ഇന്ന് രാ​വി​ലെ 11ന് ​വ​ഴി​ത്ത​ല​യി​ൽ ന​ട​ക്കു​മെ​ന്ന് ബാ​ങ്ക് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ജൂ​ബി​ലി​യാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. ബാ​ങ്കി​ലെ അം​ഗ​ങ്ങ​ളി​ൽ അ​ർ​ഹ​രാ​യ വീ​ടി​ല്ലാ​ത്ത നി​ർ​ധ​ന​രാ​യ​വ​ർ​ക്ക് അ​ഞ്ച് വീ​ടു​ക​ൾ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ ഭ​ര​ണ​സ​മി​തി നി​ർ​മി​ച്ച് ന​ൽ​കും. ആ​ദ്യ വീ​ടി​ന്‍റെ ത​റ​ക്ക​ല്ലി​ടീ​ൽ 28ന് ​ന​ട​ക്കും. ബാ​ങ്കി​ന്‍റെ ക​ണ്‍​സ്യൂ​മ​ർ സ്റ്റോ​ർ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റാ​യി ഉ​യ​ർ​ത്തും. നീ​തി മെ​ഡി​ക്ക​ൽ സ്റ്റോ​ർ ആ​ധു​നി​ക രീ​തി​യി​ൽ ന​വീ​ക​രി​ക്കു​ക​യും നീ​തി മെ​ഡി​ക്ക​ൽ ലാ​ബ് പു​തു​താ​യി സ്ഥാ​പി​ക്കു​ക​യും ചെ​യ്യും. ബാ​ങ്കി​ൽ കോ​ർ ബാ​ങ്കിം​ഗ് സോ​ഫ്ട് വെ​യ​ർ സ​ജ്ജ​മാ​ക്കും.

1925 മാ​ർ​ച്ച് 17ന് 13 ​വ്യ​ക്തി​ക​ൾ ചേ​ർ​ന്ന് ദേ​ശ​വ​ർ​ധി​നി എ​ന്ന പേ​രി​ൽ ആ​രം​ഭി​ച്ച പ​ര​സ്പ​ര സ​ഹാ​യ സം​ഘ​മാ​ണ് പി​ന്നീ​ട് വ​ഴി​ത്ത​ല സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കാ​യി മാ​റി​യ​ത്. 50 കോ​ടി​യി​ല​ധി​കം നി​ക്ഷേ​പ​വും 60 കോ​ടി​യു​ടെ പ്ര​വ​ർ​ത്ത​ന മൂ​ല​ധ​ന​വും 44 കോ​ടി​യു​ടെ വാ​യ്പ​യും ബാ​ങ്കി​നു​ണ്ട്. ക്ലെ​മ​ന്‍റ് ഇ​മ്മാ​നു​വ​ൽ മം​ഗ​ല​ത്ത് പ്ര​സി​ഡ​ന്‍റാ​യും സോ​മി ജോ​സ​ഫ് വ​ട്ട​ക്കാ​ട്ട് വൈ​സ് പ്ര​സി​ഡ​ന്‍റാ​യു​മു​ള്ള ഭ​ര​ണ​സ​മി​തി​യാ​ണ് നി​ല​വി​ലു​ള്ള​ത്.


ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം പി.​ജെ.​ ജോ​സ​ഫ് എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും കെ.​ ഫ്രാ​ൻ​സീ​സ് ജോ​ർ​ജ് എം​പി സ​ഹ​ക​ര​ണ സ​ന്ദേ​ശ​വും ന​ൽ​കും. മു​ൻ എം​എ​ൽ​എ പി.​സി.​ ജോ​സ​ഫ് സു​വ​നീ​ർ പ്ര​കാ​ശ​നം നി​ർ​വ​ഹി​ക്കും.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ക്ല​മന്‍റ് ഇ​മ്മാ​നു​വ​ൽ, സെ​ക്ര​ട്ട​റി റെ​ജി എ​ൻ.​ ഏബ്ര​ഹാം, റെ​നീ​ഷ് മാ​ത്യു, സോ​മി ജോ​സ​ഫ്, ടോ​മി​ച്ച​ൻ പി. ​മു​ണ്ടു​പാ​ലം, റോ​സി​ലി ബി​നോ​യി, മി​നി​മോ​ൾ വി​ജ​യ​ൻ, റെ​ജി സ​ണ്ണി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.