കട്ടപ്പന: കട്ടപ്പന പള്ളിക്കവല - സ്കൂൾകവല റോഡിൽ സെന്റ് ജോൺസ് ആശുപത്രിക്ക് സമീപമം ചരക്ക് ലോറി റോഡിൽ കുടുങ്ങി. സിമന്റ് ലോഡുമായി എത്തിയ ലോറി ഗോഡൗണിലേക്ക് ഇറങ്ങുന്നതിനിടെ ടയർ പൊട്ടുകയായിരുന്നു. തുടർന്നാണ് റോഡിന് കുറുകെ വാഹനം കുടുങ്ങിയത്. ഇതോടെ ബസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾക്ക് യാത്രാതടസം നേരിട്ടു. തുടർന്ന് കെഎസ്ആർടിസിയും സ്വകാര്യ സർവീസ് ബസുകളും ഉൾപ്പെടെ വലിയ വാഹനങ്ങൾ വഴിതിരിച്ചു വിട്ടു.