വ്യാ​പാ​രിയുടെ ആ​ത്മ​ഹ​ത്യ: ബാങ്കിനു പങ്കില്ലെന്ന് പോലീസ് റിപ്പോർട്ട്
Friday, September 27, 2024 5:25 AM IST
കോ​ട്ട​​യം: അ​​യ്മ​​ന​​ത്ത് വ്യാ​​പാ​​രി ആ​​ത്മ​​ഹ​​ത്യ ചെ​​യ്ത സം​​ഭ​​വ​​ത്തി​​ല്‍ ക​​ര്‍​ണാ​​ട​​ക ബാ​​ങ്കി​​നോ മ​​നേ​​ജ​​ര്‍​ക്കോ പ​​ങ്കി​​ല്ലെ​​ന്ന് പോ​​ലീ​​സ് റി​​പ്പോ​​ര്‍​ട്ട്. 2023 സെ​​പ്റ്റം​​ബ​​ര്‍ 25ന് ​​കു​​ട​​യം​​പ​​ട​​യി​​ലെ വ്യാ​​പാ​​രി കെ.​​സി. ബി​​നു (50) ആ​​ത്മ​​ഹ​​ത്യ ചെ​​യ്ത​​ത്. ക​ർ​ണാ​​ട​​ക ബാ​​ങ്ക് ജീ​​വ​​ന​​ക്കാ​​രി​​ല്‍നി​​ന്നു​​ണ്ടാ​​യ സ​​മ്മ​​ര്‍​ദം മൂ​​ല​​മാ​​ണെ​​ന്ന് കു​​ടും​​ബം പ​​രാ​​തി ന​​ല്‍​കി​​യി​​രു​​ന്നു. ബാ​​ങ്കി​​നു മു​​ന്നി​​ല്‍ മൃ​​ത​​ദേ​​ഹ​​വു​​മാ​​യി രാ​​ഷ്‌​ട്രീ​​യ പാ​​ര്‍​ട്ടി​​ക​​ളു​​ം സം​​ഘ​​ട​​ന​​ക​​ളു​​ം പ്ര​​തി​​ഷേ​​ ധ​​ിച്ചിരു​​ന്നു.

തു​​ട​​ര്‍​ന്ന് ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫ് വി​​ശ​​ദ​​മാ​​യ അ​​ന്വേ​​ഷ​​ണം പ്ര​​ഖ്യാ​​പി​​ക്കു​​ക​​യാ​​യി​​രു​​ന്നു. മ​​ര​​ണ​​പ്പെ​​ട്ട ബി​​നു നി​​ര​​വ​​ധി ആ​​ളു​​ക​​ളി​​ല്‍നി​​ന്നാ​​യി ല​​ക്ഷ​​ങ്ങ​​ള്‍ ക​​ടം വാ​​ങ്ങി​​യി​​രു​​ന്നു. വ്യ​​ക്തി​​പ​​ര​​മാ​​യി വേ​​റെ​​യും പ്ര​​ശ്‌​​ന​​ങ്ങ​​ളു​​ണ്ടാ​​യി​​രു​​ന്ന​​താ​​യി കോ​​ട്ട​​യം വെ​​സ്റ്റ് പോ​​ലീ​​സ് സ​​ബ് ഡി​​വി​​ഷ​​ണ​​ല്‍ മ​​ജി​​സ്‌​​ട്രേ​​റ്റി​​നു ന​​ല്‍​കി​​യ റി​​പ്പോ​​ര്‍​ട്ടി​​ല്‍ പ​​റ​​യു​​ന്നു.


ക​​ര്‍​ണാ​​ട​​ക ബാ​​ങ്കി​​ല്‍നി​​ന്ന് അ​​ഞ്ചു ല​​ക്ഷം രൂ​​പ​​യാ​​ണ് ബി​​നു വാ​​യ്പ​​യെ​​ടു​​ത്ത​​ത്. കു​​ടി​​ശി​​ക​​യാ​​യ​​തോ​​ടെ ബാ​​ങ്ക് 10 ത​​വ​​ണ നോ​​ട്ടീ​​സ് അ​​യ​​ച്ചു. ഫോ​​ണ്‍ വി​​ളി​​ച്ചി​​ട്ടും എ​​ടു​​ക്കാ​​താ​​യ​​തോ​​ടെ ബാ​​ങ്ക് മാ​​നേ​​ജ​​രും അ​​സി​. മാ​​നേ​​ജ​​രും ക​​ട​​യി​​ലെ​​ത്തി സം​​സാ​​രി​​ച്ചു. തു​​ട​​ര്‍​ന്ന് ബി​​നു കു​​ടി​​ശി​​ക പൂ​​ര്‍​ണ​​മാ​​യി അ​​ട​​ച്ചു തീ​​ര്‍​ത്തെ​​ന്നും പോ​​ലീ​​സ് അ​​ന്വേ​​ഷ​​ണ​​ത്തി​​ല്‍ ക​​ണ്ടെ​​ത്തി.