ഓ​ട്ടോ​റി​ക്ഷ പാ​ട​ത്തേ​ക്ക് മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചു
Friday, September 27, 2024 5:25 AM IST
വൈ​ക്കം: ​വെ​​ച്ചൂ​​ർ ഇ​​ട​​യാ​​ഴം - ക​​ല്ല​​റ റോ​​ഡി​​ൽ കൊ​​ടു​​തു​​രു​​ത്തി​​ൽ ഓ​​ട്ടോ​​റി​​ക്ഷ പാ​​ട​​ത്തേ​​ക്ക് മ​​റി​​ഞ്ഞ് ഡ്രൈ​​വ​​ർ മ​​രി​​ച്ചു. ചേ​​ർ​​ത്ത​​ല മു​​ട്ട​​ത്തി​​പ്പ​​റ​​മ്പ് ഉ​​ള്ളാ​​ട​​ശേ​​രി​​ൽ ജി​​ബു​​മോ​​നാ(47)​​ണ് മ​​രി​​ച്ച​​ത്. അ​​പ​​ക​​ട​​ത്തി​​ൽ പ​​രി​​ക്കേ​​റ്റ ഭാ​​ര്യ സു​​ര​​മ്യ​​യെ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.

ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് 12.30ഓ​​ടെ ആ​​യി​​രു​​ന്നു അ​​പ​​ക​​ടം. മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ ജി​​ബു​മോ​​ൻ ഭാ​​ര്യ​​ക്കൊ​​പ്പ​​മെ​​ത്തി മ​​രു​​ന്നു വാ​​ങ്ങി​​യ​​ശേ​​ഷം ഓ​​ട്ടോ​​റി​​ക്ഷ​​യി​​ൽ വീ​​ട്ടി​​ലേ​​ക്ക് മ​​ട​​ങ്ങു​​ക​​യാ​​യി​​രു​​ന്നു. കൊ​​ടു​​തു​​രു​​ത്തി​​ലെ​​ത്തി​​യ​​പ്പോ​​ൾ നി​​യ​​ന്ത്ര​​ണം ന​​ഷ്ട​​മാ​​യ ഓ​​ട്ടോ​​റി​​ക്ഷ പാ​​ട​​ത്തേ​​ക്ക് മ​​റി​​യു​​ക​​യാ​​യി​​രു​​ന്നെ​​ന്ന് പ​​റ​​യ​​പ്പെ​​ടു​​ന്നു.


വീ​​ഴ്ച​​യി​​ൽ ഓ​​ട്ടോ​​റി​​ക്ഷ​​യി​​ൽ​നി​​ന്ന് ജി​​ബു​​മോ​​ൻ തെ​​റി​​ച്ച് പാ​​ട​​ത്തി​​നു സ​​മീ​​പ​​ത്താ​​യു​​ള്ള ച​​തു​​പ്പി​​ലെ ചെ​​ളി​​യി​​ൽ മു​​ഖം കു​​ത്തി വീ​​ഴു​​ക​​യാ​​യി​​രു​​ന്നു. ഇ​​രു​​വ​​രെ​​യും നാ​​ട്ടു​​കാ​​ർ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചെ​​ങ്കി​​ലും ജി​​ബു​​മോ​​ൻ മ​​രി​​ച്ചു. ശ്വാ​​സ​​കോ​​ശ​​ത്തി​​ൽ ചെ​​ളി നി​​റ​​ഞ്ഞ​​തും വീ​​ഴ്ച​​യി​​ൽ ത​​ല​​യ്ക്കേ​​റ്റ പ​​രി​​ക്കു​​മാ​​ണ് മ​​ര​​ണ​​കാ​​ര​​ണ​​മെ​​ന്നാ​​ണ് പ്രാ​​ഥ​​മി​​ക നി​​ഗ​​മ​​നം. ഭാ​​ര്യ സു​​ര​​മ്യ​​യു​​ടെ പ​​രി​​ക്കു​​ക​​ൾ ഗു​​രു​​ത​​ര​​മ​​ല്ല. മൃ​​ത​​ദേ​​ഹം പോ​​സ്റ്റ്മോ​​ർ​​ട്ട​​ത്തി​​നു ശേ​​ഷം ഇ​​ന്ന് ഉ​​ച്ച​​യ്ക്ക് 12ന് ​​വീ​​ട്ടു​​വ​​ള​​പ്പി​​ൽ സം​​സ്ക​​രി​​ക്കും. മ​​ക്ക​​ൾ: അ​​ഭി​​റാം, അ​​ഭി​​ജി​​ത്ത്. മാ​​താ​​വ്: വാ​​സ​​ന്തി.