വി​സ്മ​യ​മൊ​രു​ക്കി സ്പെ​ക്‌​ട്ര വി​ദ്യാ​ഭ്യാ​സ പ്ര​ദ​ർ​ശ​നം
Friday, September 27, 2024 5:25 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: സെ​ന്‍റ് ഡൊ​മി​നി​ക്സ് കോ​ള​ജി​ന്‍റെ വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന സ്പെ​ക്‌​ട്ര വി​ദ്യാ​ഭ്യാ​സ പ്ര​ദ​ർ​ശ​നം വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും വി​സ്മ​യ​മൊ​രു​ക്കി.

രാ​വി​ലെ മു​ത​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി വി​ദ്യാ​ർ​ഥി​ക​ളു​ടെ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. വി​സ്മ​യം തീ​ർ​ക്കു​ന്ന കാ​ഴ്ച​ക​ൾ കാ​ണാ​നും അ​റി​വ് നേ​ടാ​നും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്പെ​ക്‌​ട്ര അ​വ​സ​ര​മൊ​രു​ക്കു​ന്നു. കോ​ള​ജി​ലെ വി​വി​ധ പ​ഠ​ന​വ​കു​പ്പു​ക​ളും സ​ർ​ക്കാ​ർ-​സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ളും ചേ​ർ​ന്നാ​ണ് എ​ക്സി​ബി​ഷ​ൻ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.


ലെ​നോ​വ എ​ഡ്യൂ​ക്കേ​ഷ​ണ​ൽ സ​ർ​വീ​സ​സ് ഒ​രു​ക്കു​ന്ന റോ​ബോ​ട്ടി​ക്സ്, വെ​ർ​ച്വ​ൽ റി​യാ​ലി​റ്റി, പ്ലാ​ന​റ്റോ​റി​യം, ഗെ​യിം കോ​ർ​ണ​ർ, ത്രീ​ഡി ഷോ ​തു​ട​ങ്ങി​യ​വ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​സ്മ​യ കാ​ഴ്ച​യൊ​രു​ക്കി. നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ക്കു​ന്ന വി​വി​ധ റോ​ബോ​ട്ടു​ക​ൾ ക​ണ്ടും അ​വ​യോ​ട് ഇ​ട​പ​ഴ​കി​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​ന​സി​ലാ​ക്കി​യും ആ​സ്വ​ദി​ച്ചാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ വി​ദ്യാ​ഭ്യാ​സ പ്ര​ദ​ർ​ശ​നം ക​ണ്ടു​നീ​ങ്ങി​യ​ത്.